KSEB മസ്ദൂര്‍ പരീക്ഷക്ക് പരിശീലനം നല്‍കുന്നു

   
    വള്ളുവമ്പ്രം: പത്താം തരം തോറ്റവര്‍ക്കായി കെ.എസ്.ഇ.ബി മസ്‌തൂര്‍ തസ്‌തികയിലേക്ക് പി എസ് സി നടത്തുന്ന പരീക്ഷക്ക് തയ്യാറെടൂക്കാന്‍ വിദഗ്ധരായ അദ്ധ്യാപകരാല്‍ കുറഞ്ഞ ചിലവില്‍ പരിശീലനം നല്‍കുന്നു. നാലാം തരം വിജയിച്ച 18നും 35 നും ഇടയിലുള്ള പുരുഷന്‍‌മാര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ഈ തസ്‌തികയിലേക്ക് സംസ്ഥാനത്ത് മൊത്തം ഏകദേശം 5000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിദ്യാഭ്യാസം കുറഞ്ഞവര്‍ക്ക് അനായാസേനെ പരീക്ഷയെ നേരിടാന്‍ ആവിശ്യമായ പരിശീലനം നല്‍കാന്‍ വള്ളുവമ്പ്രം ഗൈഡന്‍സ് സെന്ററിലാണ് ക്ലാസുകള്‍ നല്‍കുന്നത്.
     ക്ലാസുമായി ബന്ധപെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ കോ-ഓഡിനേറ്റര്‍മാരായ ഷഫീഖ് അഹമ്മദ് 8547512999, അബ്ദുള്‍ ലത്തീഫ് 9400576062 എന്നിവരുമായി ബന്ധപെടാവുന്നതാണ്. 
    

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment