ക്വട്ടേഷന്‍ സംഘം പൊലീസായി : 300 പേര്‍ക്കെതിരെ കേസ്

    മോങ്ങം: പിടികൂടി പോലീസില്‍ എല്‍പ്പിച്ച ക്വട്ടേഷന്‍ സംഘം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസായി മാറി. മോങ്ങത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപെടുത്തല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ കൊണ്ടോട്ടി പോലീസ് കേസെടുത്തു.  ഞാറാഴ്ച്ച രാത്രി വാഹന ഇടപാടുമായി ബന്ധപെട്ടുണ്ടായ തര്‍ക്കമാണ് രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചത്.
     കൊടുങ്ങല്ലൂര്‍ മതിലകം പോലീസ് സ്റ്റേഷനുകളില്‍ വാഹനങ്ങള്‍ നഷ്‌ടപെട്ടതുമായി ബന്ധപെട്ട് ലഭിച്ച പരാതികള്‍ അന്യേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സ്റ്റേഷനുകളിലെ രണ്ട് പോലീസുകാരുമായി സംഘം മോങ്ങത്തെത്തിയത്. പോലീസുകാര്‍ക്കൊപ്പം മറ്റ് രണ്ട് വാഹനങ്ങളിലും ചിലര്‍ ഉണ്ടായിരുന്നു. മോങ്ങം സ്വദേശിയായ അബൂബക്കര്‍ സിദ്ധീഖ് എന്ന കന്നങ്ങാട്ടില്‍ ബാബു എന്നയാളെ ബലമായി ക്വാളിസ് വാഹനത്തില്‍ ബലമായി കയറ്റി കൊണ്ട് പോകനുള്ള ശ്രമം നാട്ടുകാര്‍ തടയുകയായിരുന്നു. ഞങ്ങള്‍ പൊലീസുകാരാണെന്ന് രണ്ട് പേര്‍ പറഞ്ഞ് വെങ്കിലും അതൊന്നും വിശ്വസികാത്ത നാട്ടുകാര്‍ ഇവരെ ഗുണ്ടകാളെന്ന് ധരിച്ച് നിലം തൊടാതെ പെരുമാറി. സംഭവറിഞ്ഞ് എത്തിയ കൊണ്ടോട്ടി പോലീസ് നാട്ടുകാര്‍ തടഞ്ഞ് വെച്ചവരെ മോചിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇവര്‍ സ്ഞ്ചരിച്ച പോലീസ് വാഹനമെന്ന് പറയുന്ന ക്വാളിസും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 
      എന്നാല്‍ നാട്ടുകാര്‍ പറയുന്നത് ഇങ്ങിനെയാണ്. ആഴ്ച്ചകളായി മോങ്ങത്ത് പലര്‍ക്കും അജ്ഞാത ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ബാബുവിനെ പിടിച്ചു വാഹനത്തില്‍ കയറ്റാനുള്ള ശ്രമ തട്ടികൊണ്ട് പോകലാണ് എന്നു ധരിക്കാനുള്ള കാരണം ഇതാണ്. ക്വളിസ് വാനില്‍ ഉള്ളവര്‍ പോലീസുകാരാണെന്ന് ഇവര്‍ ആദ്യം പറഞ്ഞിരുന്നില്ലെന്നും ഇവര്‍ക്കൊപ്പം മറ്റ് രണ്ട് വാഹനങ്ങളിലും ചിലര്‍ ഉണ്ടാ‍യിരുന്നതായും ഇവര്‍ അബൂബക്കറെ വാഹനത്തിലേക്ക് തള്ളി കയറ്റാന്‍ സഹായിച്ചെന്നും ഇത് കണ്ട് നാട്ടുകാര്‍ ഇടപെട്ടതോടെ മറ്റ് രണ്ട് വാഹനത്തിലുള്ളവര്‍ രക്ഷപെട്ടെന്നും സംഘത്തിലുള്ളവെരെല്ലാം മ്ദ്യപിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment