വാളപ്ര സിറാജുദ്ദീന്‍ ഹാജി (75) നിര്യാതനായി

       മൊറയൂര്‍ : മോങ്ങത്തെ ആദ്യകാല പലചരക്ക് വ്യാപാരിയും വാലഞ്ചേരി സലഫി ജബല്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്ന വാളപ്ര സിറാജുദ്ദീന്‍ ഹാജി എന്ന സ്രാജു ഹാജി (75) നിര്യാതനായി. രക്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ധേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ വാലഞ്ചേരിയിലുള്ള സ്വവസതിയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
     ഭാര്യ മമ്മാത്തുകുട്ടി രണ്ടു വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു. മുഹമ്മദ് റഷീദ് ജിദ്ദ, യൂസ്ഫ്, ആയിഷ, റുഖിയ, ഇസ്മായില്‍ , ഖദീജ, ആമിന, ഇബ്രാഹിം, നിഹ്‌മത്ത്, സുമയ്യ, യാസര്‍ എന്നിവര്‍ മക്കളും മോങ്ങം സ്വദേശി പൂഴിക്കോടന്‍ അലവി ഹാജി, ഹുസൈന്‍ ഇളയൂര്‍ , അഹമ്മദ്.കെ.ടി ഇരുവേറ്റി, ആരിഫ് മലപ്പുറം, അന്‍‌വര്‍ കാവനൂര്‍ , ശമീര്‍ വാഴക്കാട്, സഫിയ, ശരീഫ, മുബീന, ജസീന, എന്നിവര്‍ മരുമക്കളുമാണ്. ഇന്നലെ (ബുധന്‍ ) അസര്‍ നമസ്കാരാന്തരം വാലഞ്ചേരി സലഫി ജബല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

he was ex PTA president of morayur VHMHSS year

Post a Comment