സി.കെ ഷമീറിന് യാത്രയയപ്പ് നല്‍കി        മോങ്ങം: വിദേശത്തേക്ക് ജോലി ആവശ്യാര്‍ത്ഥം യാത്ര തിരിക്കുന്ന സി.കെ ഷമീറിന് മോങ്ങം ശാഖാ യൂത്ത് ലീഗ് ഉജ്ജ്വലമായ യാത്രയയപ്പ് നല്‍കി. യൂത്ത് ലീഗിന്റെ പ്രവര്‍ത്തന രംഗത്തും മൈക് അനൌണ്‍സ്  രംഗത്തും വെക്ത്തി മുദ്ര പതിപിച്ച പ്രവര്‍ത്തകനായിരുന്നു സമീര്‍ . യാത്രയയപ്പ്  യോഗം ടി.പി. റഷീദിന്റെ അദ്ധ്യക്ഷതയില്‍ താണിപറ്റ മുഹമദിശ ഉത്ഘാടനം നിര്‍വഹിച്ചു.  മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സി.കെ. മുഹമ്മദ്, വെണ്ണക്കോടെന്‍ കുഞ്ഞിമാന്‍ , സലിം മാസ്റ്റര്‍ , അബ്‌ദുറഹ്‌മാന്‍ (അപ്പാപ്പ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം വെണ്ണക്കോടെന്‍ കുഞ്ഞിമാന്‍  സമീറിന് സമ്മാനിച്ചു.ശാഖാ യൂത്ത് ലീഗ് സെക്രടറി സി.നിഷാദ് മാസ്റ്റര്‍ സ്വാഗതവും വൈസ് പ്രസിഡ്ന്റ് കൊല്ലടിക അബ്ദുള്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു.


1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അവന്റെ കണ്ടകശനി അല്ലാതെ എന്ത് പറയാന്‍

Post a Comment