ദര്‍ശന സൗഹൃദ ഫുട്ബോള്‍ മത്സരം ജൂണ്‍ 9 ന് ജിദ്ദയില്‍


          ജിദ്ദ: മോങ്ങം ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലീഗ് ഫുട്ബോള്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലുള്ള മോങ്ങത്തുകാര്‍ക്കുവേണ്ടിയാണ് ലീഗ് അടിസ്ഥാനത്തില്‍ സൗഹൃദ മത്സരം സംഘടിപ്പിക്കുന്നതെന്ന് സ്പോര്‍ട്സ് കണ്‍‌വീനര്‍ സമദ്.സി.കെ.പി അറിയിച്ചു. അടുത്ത വ്യാഴാഴ്ച്ച (ജൂണ്‍ 9-ന്) രാത്രി കിഴക്കന്‍ ജിദ്ദയിലെ അബൂ മന്‍സൂര്‍ ഇസ്‌തിറാഹയില്‍ വെച്ച് നടത്തപ്പെടുന്ന കളിയില്‍ മോങ്ങത്തെ പഴയകാല ഫുട്ബോള്‍ പടക്കുതിരകളായ കബീര്‍ ചേങ്ങോടന്‍ , ബി.നാണി, വാളപ്ര ഗഫൂര്‍ , ഉമര്‍ കൂനേങ്ങല്‍ , ഓത്തുപള്ളി ബാവ, ശംസുദ്ധീന്‍ ഓട്ടാലപ്പുറം തുടങ്ങിയവര്‍ ബൂട്ടണിയുന്നു. കളിയില്‍ പങ്കെടുക്കാന്‍ താല്‍‌പര്യമുള്ള മോങ്ങത്തുകാര്‍ പ്രോഗ്രാം കോഡിനേറ്ററുമായി 0507654725 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
                  നീന്തിക്കുളിക്കുവാന്‍ തല്‍‌പര്യമുള്ളവര്‍ക്ക് സിമ്മിങ്ങ് പൂള്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്നും സ്പോര്‍ട്സ് കണ്‍‌വീനര്‍ അറിയിച്ചു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

dubai cordination commitiyude orayiram ashamsagal
chila prathyaga sahchryam kanakkileduth ee varsham duabi cordination football nadathan udheshikunnilla ennum idinal ariyikkunnu

കബീര്‍ ചേങ്ങോടന്‍ , ബി.നാണി, വാളപ്ര ഗഫൂര്‍ , ഉമര്‍ കൂനേങ്ങല്‍ , ഓത്തുപള്ളി ബാവ, ശംസുദ്ധീന്‍ ഓട്ടാലപ്പുറം തുടങ്ങിയവര്‍ ബൂട്ടണിയുന്നു.
Great....!

Gallery polliyaaadhirunhaaal madhiyaayirunhu.

Post a Comment