മോങ്ങത്ത് സംഘര്‍ഷാവസ്ഥ

      മോങ്ങം: നിസാര വിഷയങ്ങളില്‍ പക്വതയോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കാതിരുന്നതിന്റെ ഫലമായി മോങ്ങത്ത് സംഘര്‍ഷാവസ്ഥ സംജാതമകുന്നു. രണ്ട് മാസം മുമ്പ് നടന്ന ചെറിയ പ്രശനങ്ങള്‍ യഥാ സമയം രമ്യതയില്‍ എത്താത്തതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ മോങ്ങത്ത് രണ്ട് സംഘട്ടങ്ങള്‍ അരങ്ങേറി. കഴിഞ്ഞ ഏപ്രില്‍ 12നു തടപറമ്പിലെ ഒരു ഓട്ടോ കാരനും മോങ്ങം സബിത ബേക്കറി ഉടമകളും തമ്മില്‍ നടന്ന ഓട്ടോ മടക്ക കൂലിയുമായി ബന്ധപെട്ട വാക്ക്തര്‍ക്കം മൂത്ത് സംഘട്ടനത്തില്‍ കലാശിക്കുകയും കടയില്‍ കയറി ഓട്ടോകാരനും സംഘവും കട ഉടമകളായ ഷാജിയെയും കുട്ടനെയും അടിച്ച് പരിക്കേല്‍പ്പിക്കുകയും കടയിലെ അലമാര തകര്‍ക്കുകയും ചെയ്‌തിരുന്നു. 
    അന്ന് കടയില്‍ അക്രമം നടത്തിയ കൂട്ടത്തില്‍ പെട്ട ഒരാളെ ഇന്നലെ മോങ്ങത്ത് ബസ് കാത്തുനില്‍കുന്നതു ശ്രദ്ധയില്‍ പെട്ട കട ഉടമകള്‍ അയാളുമായി വാകേറ്റത്തില്‍ ഏര്‍പ്പെടുകയും വക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയും ചെയ്‌തു. അതിനു ശേഷം ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചു വന്നു കട ഉടമകളുടെ പിതൃ സഹോദരനായ സ്റ്റാര്‍ കുഞ്ഞി മൊയ്‌ദീന്‍ ഹാജിയെയും കൂടെ ഉണ്ടായിരുന്ന പുത്തന്‍ പുരക്കല്‍ ആലിക്കുട്ടി, പച്ചക്കറി അബു എന്നിവരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തു.
      ഒരു കാലത്ത് അടിപിടികളും സഘട്ടനങ്ങളുമായി കലുഷിതമായ മോങ്ങത്ത് സംഘര്‍ഷം മൂത്ത് കത്തി കുത്തിലും വെടി വെപ്പിലും കൊലപാതകത്തിലും കലാശിക്കുകയും അന്ന് മുറി പെട്ട മനസ്സുകളെ കൂട്ടി ഇണക്കാന്‍ മോങ്ങത്തിന് വലിയ വില കൊടുക്കേണ്ടി വന്നതും മോങ്ങത്തിന്റെ സമകാലിക ചരിത്രമാണ്. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം സമാനമായ ഒരു സാഹജര്യം നാട്ടില്‍ തിരിച്ച് വരാനുള്ള സാധ്യതകള്‍ സമൂഹം ഭയപെടുന്നു.
     ഇത്തരം വിശയങ്ങളില്‍ കുറ്റവാളികള്‍ക്ക് പാര്‍ട്ടി കൊടിയുടെ തണല്‍ നല്‍കി സംരക്ഷിക്കാതെ രമ്യതയില്‍ പ്രശ്‌ന പരിഹാരത്തിനു നാട്ടിലെ പൊതു പ്രവര്‍ത്തകരും പൗര പ്രമുഖരും മുന്നിട്ടിറങ്ങണമെന്ന് നാടിന്റെ വിവിധ കോണുകളില്‍ നിന്നു ആവിശ്യം ഉയര്‍ന്നു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment