പഠനോപകരണ വിതരണവും അവാര്‍ഡ്‌ ദാനവും

                      മോങ്ങം : ചെരുപുത്തൂര്‍ എസ്‌.ഐ .ഒ യുണിയന്റെ കീഴിയില്‍ വിവിധ മേഘലയില്‍  ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ്‌ ദാനവും നിര്‍ധരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു. എസ്‌.ഐ .ഒ ജില്ലാ പ്രസിഡന്റ് സഹീര്‍ഷാ മുഖ്യ പ്രഭാഷണം നടത്തി ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണം ചെയ്തു. നിര്‍ദാനാരായ  വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപരകരണ വിതരണം പ്രോഫസര്‍ മുഹമ്മദ് നിര്‍വഹിച്ചു. എസ്‌.ഐ .ഒ ജില്ലാ ക്യാമ്പസ്‌ സെക്രടറി അമീര്‍ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കെ.സി .അബ്ദുറഹ്‌മാന്‍ , സി.അലവികുട്ടി, മെഹബുബ് , അഹമ്മദ്‌  ഹുസൈന്‍ മാസ്റ്റര്‍ , സി കെ സെയ്ദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.സി നൗഷാദ് സ്വാഗതവും നജല ലുലു എം.സി നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment