കാലവര്‍ഷം ശക്തിപെട്ടു മഴകാല രോഗങ്ങളും

         മോങ്ങം: കാലവര്‍ഷം കനത്തു മഴകാല രോഗങ്ങളും പെരുത്തു.  മോങ്ങത്തും പരിസര പ്രദേശങ്ങളിലുമായി രണ്ടാഴ്ച്ചയോളമായി   കാലവര്‍ഷം ശക്തി പ്രാപിച്ചു. തുടര്‍ച്ചയായി പെയ്യുന്ന മഴയുടെ കൂടെ ഇടിമിന്നലും ശക്തമായി വീശുന്ന കാറ്റും മോങ്ങത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ പോലും ഏറെ ഞെട്ടലുണ്ടാക്കി. നാട്ടിലെ കുളങ്ങളും കിണറുകളും തോടുകളും ഇതിനോടകം തന്നെ നിറഞ്ഞ് കവിഞ്ഞു.  

      കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ മഴക്കാല രോഗങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാര്‍. മഴക്കാല രോഗം കാരണം ആശുപത്രികളില്‍ പതിവിലേറെ തിരക്കാണ് അനുഭവപ്പെടുന്നത്. പഞ്ചായത്തിന്റെ ശുചിത്വ കര്‍മ്മ പരിപാടിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിലും അത് വീടുകളില്‍ എത്തിയിരുന്നില്ല. അപ്രതീക്ഷിതമായി മഴ ശക്തി പ്രാപിച്ചത് കൊണ്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയാതെ പോയത് എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. മാങ്ങയുടെയും ചക്കയുടെയും കാലമായതിനാല്‍ ഈച്ച, കൊത്ക്, മറ്റു ചെറു പ്രാണികളും പെരുകിയത് കാരണം മഴക്കാല രോഗങ്ങള്‍ പകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. സ്‌കൂള്‍ തുറന്നതിന്റെ ഉടനെത്തന്നെ കാലവര്‍ഷവും എത്തിയത് കാരണം കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കാന്‍ മാതാ പിതാക്കള്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment