തോക്ക് കേസ് പ്രതി മോങ്ങത്ത്കാരനല്ല

               മോങ്ങം: ലൈസന്‍സില്ലാത്ത വിദേശനിര്‍മ്മിത (ഇറ്റാലിയന്‍‌‌‌ ) തോക്ക്മായി മഞ്ചേരിയില്‍ പോലീസ് പിടിയിലായ പ്രതികളിലൊരാളായ ഷാഹുല്‍ ഹമീദ് മോങ്ങം സ്വദേശിയാണെന്ന പത്ര വാര്‍ത്ത വാസ്ഥവ വിരുദ്ധമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. കോഴിക്കോട് ജില്ലക്കാരനായ അദ്ധേഹം കുറച്ച് കാലമായി മോങ്ങത്ത് വാടക വീട്ടില്‍ താമസക്കരനണെന്നതിനാല്‍ അദ്ധേഹം മോങ്ങം സ്വദേശിയാണ് എന്ന തരത്തിലാണ് ഇന്നലെ പത്ര വാര്‍ത്ത വന്നത്.  ഈ കേസുമായി ബന്ധപെട്ട വിശദമായ അന്യേഷണത്തിനു പോലീസ് ഇന്നലെ മോങ്ങത്തെത്തിയിരുന്നു.
    മഞ്ചേരി നിലമ്പൂര്‍ റോഡിലെ ലോഡ്ജില്‍ വെച്ച് ലൈസന്‍സില്ലാത്ത ഇറ്റാലിയന്‍ തോക്കുമായി നാല് യുവാക്കളെയാണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് അറസ്റ്റ് ചെ‌യ്‌തത്. കീഴ്‌പറമ്പ് സ്വദേശി ഷമീം, പത്തനാപുരം പുളിക്കല്‍ അബ്‌ദുള്‍ റഷീദ്, പേരാമ്പ്ര വടക്കുമ്പാട്ട് സരൂര്‍ എന്നിവരോടൊപ്പം മഞ്ചേരി സര്‍കിള്‍ ഇന്‍സ്‌പെക്‍ടര്‍ ബാബു രാജ് അറസ്റ്റ് ചെയ്‌ത കോഴിക്കോട് സ്വദേശിയെ മോങ്ങം മഠത്തില്‍ ഷാഹുല്‍ ഹമീദ് എന്നാണ് കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പസിദ്ധീകരിച്ചത്.
     മുറിക്കകത്ത് സൂക്ഷിച്ചിരുന്ന ഇവരുടെ ബാഗില്‍ നിന്നു എട്ട് തിരകള്‍ നിറക്കാവുന്ന സിലിണ്ടറോട് കൂടിയ ഇറ്റാലിയന്‍ നിര്‍മിത തോക്കാണ് കണ്ടെടുത്തത്. അറസ്റ്റിലായ ശമീം മുമ്പ് ഗള്‍ഫില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് അവിടെ നിന്നു കൊണ്ട് വന്നതാണെന്ന് പോലീസിനോട് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോദനയില്‍ പരസ്‌പര വിരുദ്ധമായയാണ് ഇവര്‍ മൊഴി നല്‍കിയത്. ഇതില്‍ സംശയിച്ച പോലീസ് ഇവര്‍ എന്തോ ഗൂഡ ലക്ഷ്യം വെച്ച് വെന്നതാണ് എന്ന് മനസ്സിലാക്കി നടത്തിയ വിശദ പരിശോദനയിലാണ് തോക്ക് കണ്ടെടുത്തത്. ഇവരില്‍ നിന്നും മാണിക്യ കല്ലാണ് എന്ന് തോന്നിപ്പിക്കാവുന്ന തരത്തിലുള്ള പത്ത് കല്ലുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.  ഇത് വന്‍ സംഖ്യക്ക് വില്‍‌പ്പന നടത്തായിരുന്നു പദ്ധതിയത്രെ. 
    ഇത്തരത്തിലുള്ള ക്രിമിനല്‍ സംഘങ്ങളെ വെക്തമായ അന്യേഷണം നടത്താതെ മോങ്ങത്തിന്റെ കണക്കില്‍ ചേര്‍ക്കുന്നത് കൊണ്ട് നാടിന്റെ ഇമേജിനു കോട്ടം തട്ടുന്നുണ്ട്. കഴിഞ്ഞ മാസം മഞ്ചേരി കോടതിയില്‍ വിധി പറഞ്ഞ ഒരു അദ്ധ്യാപികയെ തട്ടി കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി സ്ഥാനത്ത് ഉണ്ടായിരുന്ന വെക്തി ഇരുപത് വര്‍ഷത്തോളമായി മോങ്ങത്ത് നിന്നു താമസം മാറിയെങ്കിലും അയാളുടെ പേരിന്റെ കൂടെയും മോങ്ങം സ്വദേശി എന്നാണ് ചേര്‍ത്തിരുന്നത്. ആവിശ്യത്തിനും അതിലപ്പുറവും കുപ്രസിദ്ധി നല്‍കാന്‍ കഴിയുന്ന ക്രിമിനല്‍ മാഫിയകള്‍ ഉള്ള മോങ്ങത്തിന്റെ കണക്കിലേക്ക് പുറത്ത് നിന്നുള്ള കുറ്റവാളികളെ കൂടി ഉള്‍പെടുത്തി നാടിനെ മൊത്തത്തില്‍ ഒരു ക്രിമിനല്‍ പശ്ചാതലം ഉണ്ടാക്കുന്ന പോലീസ് മാധ്യമ നിലപാടിനെതിരെ ജനങ്ങളില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment