ജേഷ്‌ടനെ തല്ലിയ അനുജന്റെ കൈകള്‍ അടിച്ചൊടിച്ചു.

        മോങ്ങം:  നിസാര കുടുംബ വഴക്ക് സഹോദരങ്ങള്‍ തമ്മിലടിച്ചു. രണ്ട് ദിവസം മുമ്പ് മോങ്ങം മാര്‍ക്കറ്റ് റോഡിലാണ് സി.ടി ഉമര്‍ തന്റെ ജേഷ്ഠന്‍ ഷംസുവിനെ അടിച്ച് പരിക്കേല്‍പ്പിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഉമര്‍ ജേഷ്ഠന്‍ സിദ്ധീഖിനോട് ഇരുപതിനായിരം രൂപ കടം ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് പണം നല്‍കാന്‍ സിദ്ധീഖ് കൂട്ടാക്കിയിരുന്നില്ല. സിദ്ധീഖ് തനിക്ക് പണം നല്‍കുന്നതിന്ന് തടസ്സം നിന്നത് ഷംസുവാണെന്നാരോപിച്ചായിരുന്നു മോങ്ങം മാര്‍ക്കറ്റ് റോഡില്‍ തന്റെ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഷംസുവിനെ ഉമര്‍ കടന്നാക്രമിച്ചത്. നിസാര പരിക്കുകളോടെ ഷംസുവിനെയും കൂട്ടി സുഹ്രുത്തുക്കള്‍ വീട്ടിലെത്തിയതിന്ന് പിന്നാലെ സോഡാകുപ്പിയുമാ‍യി ഉമര്‍ വീണ്ടും അദ്ദേഹത്തെ ആക്രമിക്കുവാന്‍ വന്നതില്‍ പ്രകോപിതരായി ജേഷ്ഠന്‍മാരും ചില കുടുംബാംഗങ്ങളും ചേര്‍ന്ന് ഉമറിനെ അടിച്ച് നിലം പരിശാക്കി അദ്ദേഹത്തിന്റെ രണ്ട് കയ്യും തല്ലി ഒടിച്ച് മഞ്ചേരി ജില്ലാ ആശുപത്രിയിലാക്കി.
       പൊതുവെ നിരവധി പോലീസ് കേസുകളും മറ്റുമുള്ള ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ള ഉമറിനെ അദ്ദേഹത്തിന്റെ ചില സുഹ്രുത്തുക്കളാണ് ഇത്തരത്തില്‍ പ്രകോപിപ്പിച്ച് വിട്ടതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇരു കൈക്കും പ്ലാസ്റ്ററിട്ട് പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഉമറിപ്പോള്‍ . അദ്ദേഹത്തിന്റെ മുഴുവന്‍ കാര്യങ്ങളിലും സഹായിയായി ഈയിടെ ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ ഒരു പഴയ സുഹ്രുത്ത് മാത്രമാണ് ഹോസ്പിറ്റലില്‍ കൂടെ നില്‍ക്കുന്നത്. ഉമറിന്റെ അക്രമണത്തില്‍ സഹോദരന്‍ സംഷുവിന് കാലിന് ചതവ് പറ്റിയിട്ടുണ്ട്. ഇതിനു മുമ്പും ഇത്തരത്തിലുള്ള പ്രകോപനങ്ങള്‍ അനുജന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടും ക്ഷമിക്കുകയായിരുന്നുവെന്നും നിവര്‍ത്തി ഇല്ലാത്തതിനാലാണ് തിരിച്ചടിച്ചതെന്നും ഉമറിന്റെ സഹോദരങ്ങള്‍ പറഞ്ഞു. സംഭവുമായി ബന്ധപെട്ട് ഇരു വിഭാഗവും പോലീസില്‍ പരാതി പെട്ടിട്ടില്ല. 

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

itharam aniyanmar ulla jeshtanmar karudiyirikkuga idu pole pravashtha nale ningalkumavam

jeshtanujan mar thammilulla vazhakkine ithu pole vaartthyayi prasidheekarikkendathundo?.. സംഭവുമായി ബന്ധപെട്ട് ഇരു വിഭാഗവും പോലീസില്‍ പരാതി പെട്ടിട്ടില്ല. ennathu thanee ithinte vartha pradhanyathe kurakkunnu.
varthakalkku vendi varthakal srushtikkunnna mattu channelukalude nayam namukku ozhivakkavunnathanu ennanu ente abhiprayam

പൈസ ചോതിച്ചിട്ട് കിട്ടതത്തിനു ഗുണ്ടായീസം കാണിച്ചാല്‍
രണ്ടു കലുംകുടെ അടിച് ഓടിക്കണം

Post a Comment