പുല്ലന്‍ മുഹമ്മദലിക്ക് യാത്രയയപ്പ് നല്‍‌കി


          മോങ്ങം: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന പുല്ലന്‍ മുഹമ്മദലിക്ക് മോങ്ങം ശാഖാ എസ് കെ എസ് എസ് എഫ് ഉജ്ജ്വലമായ യാത്രയയപ്പ് നല്‍‌കി. എസ് കെ എസ് എസ് എഫിന്റെ പ്രവര്‍ത്തന മേഖലകളില്‍ കത്തിജ്വലിച്ച പ്രവര്‍ത്തകനായിരുന്നു അദ്ദേഹമെന്ന് ഉല്‍ഘാടനം ചെയ്ത് കൊണ്ട് സംസാരിച്ച കെ.ടി.മുഹമ്മദ് പറഞ്ഞു. ഖമര്‍ ആരിഫ് അദ്ധ്യക്ഷ പദം അലങ്കരിച്ച ചടങ്ങില്‍ ലത്തീഫ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ ആശംസകളര്‍പ്പിച്ച് കൊണ്ട് യാസര്‍ അറഫാത്ത്, നൂറുദ്ദീന്‍ മുസ്ലിയാര്‍ , സിദ്ധീഖ്.സി.ടി, സെയ്ദ് വട്ടോളി, മുഹമ്മദലി, സി.കെ.മുഹമ്മദ് (മെമ്പര്‍ മൊറയൂര്‍ പഞ്ചായത്ത്) എന്നിവര്‍ സംസാരിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

അങ്ങിനെ മുഹമ്മദലിയും പ്രവാസിയാകുന്നു ....

Post a Comment