ജാബിര്‍ ബങ്കാളത്തിനു ബി.എസ്.സി മൂന്നാം റാങ്ക്

    മോങ്ങം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി അപ്ലയ്ഡ് സ്റ്റാറ്റിറ്റിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കി ജാബിര്‍ ബങ്കാളത്ത് മോങ്ങത്തിന് അഭിമാനമായി. മോങ്ങം എ.എം.യു.പി.സ്കൂളിനടുത്ത് താമസിക്കുന്ന ബങ്കാളത്ത് ഹസ്സന്‍ കുട്ടിയുടെ മകനായ ജാബിര്‍ പഠനത്തില്‍ മികവുറ്റ പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഫാറൂക്ക് കോളേജില്‍ പഠിക്കുന്ന ജാബിര്‍ സര്‍ഗാത്‌മക കഴിവുള്ള ഒരു ബഹുമുഖ പ്രതിഭകൂടിയാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment