സ്‌കൂള്‍ പി.ടി.എ: ഹംസയും ശാക്കിറും പ്രസിഡന്റും വൈസ് പ്രസിഡന്റും


       മോങ്ങം: എ.എം.യു.പി സ്‌കൂള്‍ അദ്ധ്യാപക രക്ഷാകര്‍ത്ത സിമതി (പി.ടി.എ) പ്രസിഡന്റായി സി.ഹംസ ആനംകുന്നത്തിനെയും വൈസ് പ്രസിഡന്റായി കെ.എം.ഷാക്കിര്‍ പാറമ്മലിനെയും എം.ടി.എ പ്രസിഡന്റായി സി.സ്വപനയെയും വീണ്ടും തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷവും ഭാരവാഹികളായിരുന്ന ഇവരുടെ അഹോരാത്രമായ സേവന പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ഐക്യഖണ്ഡേനെയാണ് ഇരുവരെയും വീണ്ടും തിരഞ്ഞെടുത്തത്.
    കഴിഞ്ഞ ദിവസം സ്‌കൂളില്‍ ചേര്‍ന്ന പി.ടി.എ ജനറല്‍ ബോഡിയില്‍ അഞ്ഞൂറോളം രക്ഷിതാക്കള്‍ പങ്കെടുത്തു. കുട്ടികളുടെ റോഡ് മുറിച്ച് കടക്കലിന് ആവിശ്യമായ ഗതാഗത നിയന്ത്രണത്തിനു പോലീസിന്റെ സഹായം തേടാനും, പഠന നിലവാരം മെച്ചപെടുത്തന്നതിന് ആവിശ്യമായ വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്‌ട്രസ് വത്സല ടീച്ചര്‍ സ്വാഗതം പറഞ്ഞു. നജീബ് മാഷ്, കെ.എം ശാക്കിര്‍ പ്രസംഗിച്ചു. സ്റ്റാഫ് സെക്രടറി നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment