യൂണിഫോം വിതരണവും കമ്പ്യൂട്ടര്‍ ഉത്ഘാടനവും നിര്‍വഹിച്ചു

        മോങ്ങം: എ.എം.യു.പി സ്‌കൂള്‍ പി.ടി.എ ഏര്‍പെടുത്തിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള കരീം മാസ്‌റ്റര്‍ മെമ്മോറിയല്‍ യൂണിഫോം വിതരണവും പഠനാവശ്യത്തിനു സജീകരിച്ച കമ്പ്യൂട്ടറിന്റെ ഉത്ഘാടനവും മലപ്പുറം മണ്ഡലം എം എല്‍ എ പി.ഉബൈദുള്ള നിര്‍വഹിച്ചു.
     സ്‌കൂളിനാവിശ്യമായ എട്ട് കമ്പ്യൂട്ടറാണ് സജീകരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷം കമ്പ്യൂട്ടര്‍ പഠനത്തിനു പുറത്ത്നിന്നുള്ള ഒരു ഏജന്‍സിയെയാണ് ചുമതല പെടുത്തിയിരുന്നത്. മൂന്ന് കമ്പ്യൂട്ടറുമായി പ്രവര്‍ത്തിച്ചിരുന്ന അവര്‍ ഒരു വര്‍ഷത്തേക്ക് കമ്പ്യൂട്ടര്‍ പഠനത്തിനു 350 രൂപ ഈടാക്കിയിരുന്നപ്പോള്‍ ഇപ്പോള്‍ പി.ടി.എ നേരിട്ട് സേവനാടിസ്ഥാനത്തില്‍ നടത്തുന്നതിനാല്‍ കമ്പ്യൂട്ടര്‍ പഠനത്തിനു എട്ട് സിസ്റ്റം സ്ജീകരിക്കുകയും വാര്‍ഷിക ഫീസ് 200 രൂപയാക്കി ചുരുക്കുകയും ചെയ്‌തു. ഇത് മൂലം കുറഞ്ഞ ചിലവില്‍ കൂടുതല്‍ കുട്ടികള്‍ക്ക് നല്ല രീതിയില്‍ കമ്പ്യൂട്ടര്‍ പഠനത്തിനു സാഹജര്യമൊരുക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് സി.ഹംസ പറഞ്ഞു.
     ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബി.കുഞ്ഞുട്ടി, സി.കെ.മുഹമ്മദ്, അദ്ധ്യാ‍പകരായ നിഷാദ് മാസ്‌റ്റര്‍ സ്വപ്‌ന മുന്‍ പി.ടി.എ പ്രസിഡന്റ് കുഞിമുഹമ്മദ് പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ശാക്കിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ് മിസ്‌ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും സ്റ്റാ‍ഫ് സെക്രടറി വിപിന്‍ നന്ദിയും പറഞ്ഞു. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

എല്ലാ ആശംസകളും നേരുന്നു !!! ,ഈ ഉത്സാഹം നമ്മുടെ സ്കൂളിനു ഒരു ഗ്രൗണ്ട് ഉണ്ടാക്കുന്നതിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

Post a Comment