ഭൂചലനം സ്ഥിരീകരിച്ചു

       മോങ്ങം: കഴിഞ്ഞ ഒന്ന് രണ്ട് ദിവസങ്ങളിലായി മോങ്ങത്തും പരിസര പ്രദേശങ്ങളിലു  അനുഭവപ്പെട്ടത് ഭൂചലനം തന്നെയാണെന്ന് ഭൌമ ശാസ്ത്രഞ്ജര്‍ സ്ഥിരീകരിച്ചു.റിക്റ്റര്‍ സ്കയിലില്‍‌‌2‌.‌5‌ രേഖപ്പെടുത്തിയ ഭൂചലനം ആശങ്കപ്പെടേണ്ട തരത്തിലുള്ളതല്ലെന്നും ഭൂമിയുടെ മര്‍ദ്ദം ഒഴിവാക്കുന്ന സ്വാഭാ‍വിക പ്രതിഭാസമാണിതെന്നും ഭൌമ ശാസ്ത്രഞ്ഞന്‍ ഡോ ജോണ്‍ മത്തായി പറഞ്ഞു. ജൂണ്‍ ‌2‌6‌‌ന് ഉച്ചക്ക് ‌3‌.‌2‌2‌നും ജൂണ്‍ ‌2‌7‌ന്‍ പുലര്‍ച്ചെ നാലിനും, ഇന്നലെ പുലര്‍ച്ചെ ‌1‌2‌.‌0‌‌4‌ന്‍‌മാണ് ഭൂചലനം അനുഭവപ്പെട്ടത്.‌2‌7‌ലെ ഭൂചലനം പീച്ചിഭൌമ പറനകേന്ദ്രത്തിലെ ഭൂചലന ഗിനിയില്‍ ‌2‌.‌2ഉം ഇന്നലെ‌2‌മാണ് രേഖപ്പെടുത്തിയത്.പുല്‍പ്പറ്റ, കാരകുന്ന് പ്രദേശങ്ങല്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ചലനങ്ങള്‍ ഉണ്ടാകുന്നത്. 
    ചലനത്തെ തുടര്‍ന്ന് കിണറുകളിലെ വെള്ളം വറ്റുന്നായും കാണുന്നു, ഭൂചലനം ഉണ്ടായ സ്ഥ്ലങ്ങളില്‍ കലക്റ്റര്‍ എം സി മോഹന്‍‌ദാസിന്റെ നിര്‍ദ്ദേശപ്രകാരം ജിയോളജി ഉദ്ദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി നാട്ട്കാരില്‍ നിന്ന് വിവരങ്ങല്‍ ശേഖരിച്ചു.കൊണ്ടോട്ടി, മുതുവല്ലൂര്‍,നെടിയിരുപ്പ്,പുളിക്കല്‍, കിഴിശ്ശേരി, കാവനൂര്‍, തുടങ്ങിയ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment