പ്രവേശനോത്സവം ശ്രദ്ദേയമായി

    മോങ്ങം:അക്ഷരത്തിന്റെ ലോകത്തേക്ക് ആദ്യമായി പ്രവേശിച്ച നവാഗതരായ പിഞ്ചോമനകളെ സ്വീകരിക്കാന്‍ മോങ്ങം എ എം യു പി സ്‌കൂളില്‍ ഒരുക്കിയ പ്രവേശനോത്സവം ശ്രദ്ദേയമായി. കനത്ത മഴയത്ത് കുടയും ചൂടി പുത്തനുടുപ്പുകളും ധരിച്ച് പുതിയ സ്‌കൂള്‍ ബാഗുമായി രക്ഷിതാക്കളുടെ കൈയും പിടിച്ച് രാവിലെ തന്നെ വന്ന് തുടങ്ങിയ ഭാവിയുടെ വാഗ്ദാനങ്ങളെ മിഠയികള്‍ നല്‍കിയും കുട്ടികളുടെ ദേഹത്ത് വെക്കാവുന്ന പൂമ്പാറ്റയുടെ ചിറകുകള്‍ സമ്മാനിച്ചും സ്‌കൂള്‍ ഭാരവാഹികള്‍ കുരുന്നുകളെ സ്വാഗതം ചെയ്തു. പ്രവേശനോത്സവം പഞ്ചായത്ത് മെമ്പര്‍ സി കെ മുഹമ്മദ് ഉല്‍ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് സി ഹംസ അദ്ദ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ ബി കുഞ്ഞുട്ടി, ആമിനടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment