മോങ്ങത്ത് ക്വട്ടേഷന്‍ സംഘത്തെ പിടികൂടി

    മോങ്ങം: മോങ്ങത്ത് അക്രമം നടത്താന്‍ ആസൂത്രണം ചെയ്‌തു വന്ന ക്വൊട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍‌പിച്ചു. തൃശൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള ഏഴംഘ കൊട്ടേഷന്‍ സംഘത്തെയാണ് ഇന്നലെ രാത്രി ഒമ്പത് മണിയോടുകൂടി മോങ്ങം അങ്ങാടിയില്‍ നിന്നു നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍ മൂലം പിടികൂടി പോലീസിലേല്‍‌പിക്കാന്‍ സാധിച്ചത്.  മോങ്ങം, മൊറയൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പണയത്തിന് നല്‍കുകന്നതുമായി ബന്ധപെട്ട് ചില ഇടപാടുകളുമായി കണ്ണിയും ഇടപാടില്‍ ക്രമക്കേട് നടത്തുകയും ചെയ്‌ത ഒരു വെക്തിയെ കിഡ്നാപ്പ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ മോങ്ങത്തെത്തിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.   
     വാഹനങ്ങള്‍ ചെറിയ സംഖ്യ പകിട (ഹവാല) കൊടുത്ത് ഉപയോഗിക്കാന്‍ വാങ്ങി യഥാര്‍ത്ത ഉടമ പോലും അറിയാതെ അതേ വാഹനം വലിയ സംഖ്യക്ക് മറിച്ച് കൊടുക്കുന്ന പരാതിയുമായി ബന്ധപെട്ട അന്യേഷണത്തില്‍ മോങ്ങത്തും പരിസരങ്ങളില്‍ നിന്നും ഏതാനും ആഡംബര കാറുകള്‍   കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത്തരത്തിലുളള മോങ്ങത്തുള്ള ഒരു വാഹനം തിരികെ കൊണ്ടു പോവുകയും ചെയ്യുകയായിരുന്നു കൊട്ടേഷന്‍ സംഘത്തിന്റെ ലക്ഷ്യം.  
    നാട്ടുകാരനായ ഒരാളെ സംഘം ചേര്‍ന്ന് ബലമായി പിടിച്ച് കൊണ്ട് പോകുന്നത് ശ്രദ്ദയില്‍ പെട്ടപ്പോള്‍ നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും സംഘത്തെ തടയുകയുമാണുണ്ടായത്.  KL 14. D 428 എന്ന നമ്പറിലുള്ള ക്വാളിസില്‍ എത്തിയ ഏഴംഘ സംഘത്തില്‍ രണ്ടു പേര്‍ മഫ്‌ടിയിലുള്ള പോലീസുകാരാണെന്ന് പറയപ്പെടുന്നു. സംഘം സഞ്ചരിച്ച വാഹനം ഭാഗികമായി തകര്‍ത്തിട്ടുണ്ട്. സംഘത്തെ അറസ്റ്റ് ചെയ്‌ത പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു അന്യേഷണം തുടങ്ങി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment