എന്റെ മോങ്ങം ന്യൂസ് ബോക്സ് പ്രവര്‍ത്തനം സജീവമാക്കുന്നു

   മോങ്ങം: എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ മോങ്ങം ദര്‍ശന ക്ലബ്ബ് ഓഫീസില്‍ ചേര്‍ന്ന ബ്യൂറോ യോഗം തീരുമാനിച്ചു. റഷീദ്, റഹീം, ഹമീദ്, റാഫി തുടങ്ങിയവരെ പുതിയ റിപ്പോര്‍ട്ടിങ്ങ് വിഭാഗത്തിലേക്ക് നിയമിച്ചു. ഇതു വരെ റിപ്പോര്‍ട്ടറായിരുന്ന ഉസ്‌മാന്‍ മൂച്ചിക്കുണ്ടിലിനെ റിപ്പോര്‍ട്ട് കണ്ടെത്തലില്‍ നിന്നും റിപ്പോര്‍ട്ട് ശേഖരിക്കലില്‍ നിന്നും താല്‍കാലികമായി ഒഴിവാക്കി റിപ്പോര്‍ട്ട് ചെയ്യുന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു. പഴയ റിപ്പോര്‍ട്ടര്‍മാരായ കെ.അബ്ദുറഹിമാന്‍, കെ.എം.ഫൈസല്‍ ,എന്‍ .രാജേന്ദ്രന്‍ , യൂസ്‌ഫലി.എം എന്നിവര്‍ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാരായും ഫോട്ടോ ഗ്രാഫറായി യസര്‍ സി.കെ.പിയും യഥാസ്ഥാനത്ത് തുടരും.    യോഗത്തില്‍ സൈറ്റിന്റെ ഇതുവരെയുള്ള അവസ്ഥ ഉസ്മാന്‍ മൂച്ചിക്കുണ്ടില്‍ വിവരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ ഫണ്ട് കണ്ടെത്തുന്നതിനു വേണ്ടി പരസ്യ വിഭാഗം സജീവമാക്കാനും കൂടുതല്‍ പരസ്യങ്ങള്‍ കണ്ടെത്താനും തീരുമാനിച്ചു. കെ.എം ഫൈസല്‍ പരസ്യ വിഭഗത്തിന്റെ ചുമതല വഹിക്കും.   
   എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ ഭാരവാഹികള്‍ ഓരോ മാസവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. ബ്യൂറോയുടെ റിപ്പോര്‍ട്ടിംഗ് വിഭാഗം വിപുലീകരിച്ചു,പുതിയ റിപ്പോര്‍ടറായി എന്‍ പി ഹമീദിനെ യോഗം നിയമിച്ചു, റിപ്പോര്‍ട്ടിംഗിന്നായി വാഹന സൌകര്യം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ബ്യൂറൊ ചീഫ് കെ എം ഫൈസല്‍ യോഗം ഉത്ഘാടനം ചെയ്തു, ദര്‍ശന ക്ലുബ്ബ് പ്രസിഡന്റ് സി കെ റഹീം അദ്ദ്യക്ഷത വഹിച്ചു, എന്‍ പി ഹമീദ് സ്വാഗതവും ,കെ അബ്ദു റഹ്‌മാന്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment