ആരോപണം അടിസ്ഥാന രഹിതം പി.എം.കെ

        മോങ്ങം: ഉമ്മുല്‍ഖുറാ ഹെയര്‍ സെകന്ററി സ്‌കൂളിന്റെ പുതിയ പ്ലസ് ടു വിഭാഗം ഉത്ഘാടനത്തില്‍ പ്രവാസികളെ അവഗണിച്ചുവെന്ന എന്റ് മോങ്ങം ന്യൂസ് ബോക്സില്‍ വന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിലാല്‍ ഇസ്ലാമിക് ട്രസ്റ്റ് സെക്രടറി പി.എം.കെ.ഫൈസി മോങ്ങം. ഉമ്മുല്‍ഖുറാ ഇസ്ലാമിക് കോപ്ലക്സിന് ഗള്‍ഫില്‍ കമ്മിറ്റികള്‍ ഇല്ലെന്നും നിലവില്‍ ജിദ്ധയിലുള്ള ഉമ്മുല്‍ ഖുറാ സുന്നീ ജമാ‌അത്ത് മോങ്ങം ടൌണിലെ ഉമ്മുല്‍ ഖുറാ മസ്‌ജിദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകാന്‍ രൂപീകരിച്ച കമ്മിറ്റിയാണെന്നും പി.എം.കെ. ഫൈസി പറഞ്ഞു. ഈ പരിപാടിയില്‍ നാട്ടിലെ രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളെ മാത്രെമെ ക്ഷണിച്ചിട്ടൊള്ളുവെന്നും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ലേഖകന്‍‌മാര്‍ക്ക് ഉത്തരവാധിപെട്ട ഭാരവാഹികളോട് അന്യേഷിക്കാമായിരുന്നു എന്നും എന്നാല്‍ ഒരു മാധ്യമവാര്‍ത്ത എന്ന നിലയില്‍ സൈറ്റിന്റെ സ്വാതന്ത്രത്തെ അംഗീകരിക്കുന്നതായും ചീഫ് എഡിറ്റര്‍ സി.ടി.അലവി കുട്ടിയുമായി നടത്തിയ ഓണ്‍ ലൈന്‍ സംഭാഷണത്തില്‍ പി.എം.കെ തന്റെ നിലപാട് വ്യക്തമാക്കി.
   നാട്ടിലും ഗള്‍ഫിലുമുള്ള മോങ്ങത്തുകാരുടെയും പരിസര പ്രദേശങ്ങളിലുള്ളവരുടെയും എല്ലാ അകമഴിഞ്ഞ സഹകരണവും ഈ സ്ഥാപനത്തിനു ലഭിച്ചിട്ടുണ്ടെന്നും അത് ഇനിയും പ്രതീക്ഷിക്കുന്നതായും സഹായ സഹകരണം നല്‍കിയ എല്ലാവര്‍ക്കും സര്‍വ്വ ശക്തന്‍ തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ എന്നും അദ്ധേഹം പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment