ഉമ്മുല്‍ ഖുറാ പ്ലസ് ടു ഉത്ഘാടനം : പ്രവാസി വിഭാഗത്തെ അവഗണിച്ചു        ജിദ്ദ: മോങ്ങം ഉമ്മുല്‍ഖുറാ ഹെയര്‍ സെകന്ററി സ്‌കൂള്‍ സ്റ്റാര്‍ ബില്‍ഡിങ്ങില്‍ ആരംഭിക്കുന്ന പ്ലസ് ടു ബാച്ചിന്റെ ഉത്ഘാടന ചടങ്ങില്‍ പ്രവാസി വിഭാഗത്തെ അവഗണിച്ചു. ഗള്‍ഫ് മേഖലയിലെ ഉദാരമനസ്‌കരുടെ അകമഴിഞ്ഞ് പിന്തുണയില്‍ ഉയര്‍ന്ന് വന്ന സ്ഥാപനമായ ഉമ്മുല്‍ ഖുറയുടെ ഒരു ചടങ്ങില്‍ മോങ്ങത്ത് പ്രാധിനിത്യം ഇല്ലാത്തവരും നാമമാത്രമായ പ്രാധിനിത്യം ഉള്ളവരുമായ വിവിധ സംഘടനാ നേതാക്കന്മാരുടെ ഒരു വന്‍ പട തന്നെ ആശംസകള്‍ നേര്‍ന്നപ്പോള്‍ നാടിന്റെ നാഡീ സ്‌പന്ദനങ്ങള്‍ അറിഞ്ഞ് സഹായ സഹകരണങ്ങള്‍ ചെയ്യുന്ന പ്രവാസി വിഭാഗത്തെ പാടെ അവഗണിച്ചത് നീതീകരിക്കാനാവില്ല.
    മോങ്ങം ഉമ്മുല്‍ ഖുറായുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉമ്മുല്‍ ഖുറാ സുന്നീ ജമാ‍‌അത്ത് ജിദ്ദാ കമിറ്റി സെക്രടറി നാട്ടിലുണ്ടായിട്ടു പോലും കാക്കതൊള്ളായിരം പേരുള്ള ആശംസാ ലിസ്റ്റില്‍ അദ്ധേഹത്തിന്റെ പേര്‍ ഉള്‍ പെട്ടില്ല. പ്രവാസികളെ വേണ്ട അവരുടെ പണം മാത്രം മതി എന്ന നാട്ടുക്കാരുടെ പൊതു തത്വം ഇവിടയും പ്രാവര്‍ത്തികമായി എന്നത് പ്രവാസികളില്‍ നിരാശ ജനിപ്പിക്കുന്നതാണ്.  
      ഈയിടെ ജിദ്ദയില്‍ കൂടിയ യോഗത്തില്‍ പങ്കെടുത്ത നാട്ടിലെ ഒരു ഭാരവാഹിയോട് സ്ഥാപനവുമായി ബന്ധപെട്ട ചില വിശയങ്ങളില്‍ കമ്മിറ്റി കൈകൊള്ളുന്ന തീരുമാനങ്ങള്‍കെതിരെ ശക്തമായ അഭിപ്രായ വെത്യാസം പ്രകടിപ്പിച്ചതും വിമര്‍ശിച്ചതുമാണ് ഈ അവഗണനക്ക് പിന്നിലെന്ന് കരുതപെടുന്നു. ഉമ്മുല്‍ഖുറാ‍ സ്‌കൂളിന്റെ ബസ് അപകടത്തില്‍ പെട്ട് ഡ്രൈവറും ഏതാനും വിദ്ധ്യാര്‍ത്ഥികളും മരണപെടുകയും നിരവധി കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌ത പ്രതിസന്ധിയുടെ മൂര്‍ദ്ധന്ന്യാവസ്ഥയില്‍ സ്ഥാപനത്തെ സഹായിക്കാന്‍ പിച്ച ചട്ടിയുമായി ഇറങ്ങി നാലര ലക്ഷത്തോളം രൂപയുടെ അടിയന്തിര സഹായം എത്തിച്ചത് ഇപ്പോള്‍ അവഗണിക്ക പെട്ട പ്രവാസി വിഭാഗമായിരുന്നെന്നതെങ്കിലും സ്ഥാപനാധികാരികള്‍ ഓര്‍ക്കണമായിരുന്നെന്ന് ഉമ്മുല്‍ ഖുറാ സുന്നീ ജമാ‌അത്തിന്റെ ജിദ്ദാ കമ്മിറ്റിയിലെ ഒരു മുതിര്‍ന്ന ഭാരവാഹി ഞങ്ങളോട് പറഞ്ഞു. 

4 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by the author.

pravasigale onnum pankedupichilla enad idu pole sightil itt nattukare ariyikendayirunnu edayalum nammelalam oru nattukaralle nammude nadinte purogathialle namukk avshaym endu prashnam undenkil rammyadayil ethendadu nammal thanne alle idu pole ulla varthagal nammude news boxum mattu new sindicatugale pole adapadichu povunna onnaki mattum ennadu kondu ee report remoove cheyyan veneethamayi apeshikkunnu

പാലം കടക്കുവോളം നാരായണ ,പാലം കടന്നാല്‍ കൂരായണ .....

This comment has been removed by the author.

Post a Comment