ISTT 2010-2011 ഇര്‍ഫാനക്ക് ഒന്നാം റാങ്ക്

         മോങ്ങം: ഇന്ത്യയിലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുകേഷന്‍ (ഐ.എ.എം.ഐ) രാജ്യ വ്യാപകമായി സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റെര്‍നാഷണല്‍ സ്‌കോളസ്റ്റിക് ടാലന്റ് ടെസ്‌റ്റില്‍ (ഐ.എസ്.ടി.ടി 2010-2011) സംസ്ഥാനത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ മോങ്ങത്തെ ഇര്‍ഫാന.കെ.പി ഒന്നാം റാങ്ക് നേടി.   മോങ്ങം പൊറ്റതൊടുവില്‍ കെ.പി.അബ്‌ദുള്‍ റഷീദിന്റെയും സി.എച്ച്.ഹസീനയുടെയും മൂത്ത മകളായ ഇര്‍ഫാന എന്ന പൊന്നൂസ് മേല്‍മുറി മ‌അദിന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.
                 സംസ്ഥാനത്തെ 158 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കടുപ്പ മേറിയ മത്സര പരീക്ഷയില്‍ ഒന്നാം റാങ്ക് നേടീയ ഇര്‍ഫാന നാളെയുടെ മോങ്ങത്തിന്റെ ഭാവി വാഗ്ദാനമാണ്. കേരളത്തിനു പുറമെ ഗുജറാത്ത്, കാശ്‌മീര്‍ , ലക്ഷദ്വീപ് എന്നിവിടങ്ങളിലും ഐ.സ്.ടി.ടി പരീക്ഷ നടന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ഹൈസണ്‍ ഹെറിട്ടേജ് ഹോട്ടലില്‍ നടന്ന പ്രൌഡ ഗംഭീരമായ ചടങ്ങില്‍ വെച്ച് ഈ കൊച്ചു മിടുക്കിയടക്കമുള്ള ഒന്നുമുതല്‍ പ്ലസ് ടു വരെയുള്ള വിവിധ ക്ലാസ് റാങ്ക് ജേതാക്കളായ പന്ത്രണ്ട് പ്രതിഭകളെ സ്വര്‍ണമെഡലും സര്‍ടിഫിക്കറ്റും നല്‍കി അനുമോദിച്ചു. അനുമോദന ചടങ്ങ് അഖിലേന്ത്യാ സുന്നീ ജമീയത്തുല്‍ ഉലമ ജനറല്‍ സെക്രടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉല്‍‌ഘാടനം ചെ‌യ്‌തു. ഹജ്ജ് കമ്മിറ്റി അംഗം പ്രഫസര്‍ എ.കെ.അബ്‌ദുള്‍ ഹമീദ്, പ്രഫസര്‍ പി. കോയട്ടി എന്നിവര്‍ മുഖ്യാഥിതികള്‍ ആയിരുന്നു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment