അബ്‌ഹ കെ.എം.സി.സി. സുറൂര്‍ 2011 അവാര്‍ഡ് മുഹമ്മദ് മോങ്ങത്തിന്

      ഖമീഷ് മുശൈത്ത്: കെ.എം.സി.സി. അബ്‌ഹ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പെടുത്തിയ സുറൂര്‍ 2011 അവാര്‍ഡ് ഖമീഷ് മുശൈത്തിലെ മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദ് മോങ്ങത്തിനു നല്‍കി ആദരിച്ചു. സൗദി അറേബ്യയിലെ പ്രവാസികള്‍ക്കിടയിലെ നിറസാനിദ്ധ്യമായ സംഗീത, മാധ്യമ, പൊതു പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അവാര്‍ഡകളാണ് വിതരണം ചെയ്‌തത്. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് മലയാളം ന്യൂസ് റിപ്പോര്‍ട്ടറായ മുഹമ്മദ് മോങ്ങത്തിനു പുറമെ ജീവന്‍ ടി.വി. റിയാദ് ബ്യൂറോ ചീഫ് ബഷീര്‍ പാങ്ങോട്, പ്രശസ്ത ഗായകന്‍ അബ്ദുള്‍ ഹഖ് തിരൂരങ്ങാടി, മികച്ച പൊതു പ്രവര്‍ത്തകനായ അബ്ദുള്‍ മജീദ് വയനാട് എന്നിവരെയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. 
        സഫാ അബ്‌ഹാ ഓഡിറ്റോറിയത്തിലെ പ്രൗഡഗംഭീരമായ സദസ്സിന്റെ സാനിദ്ധ്യത്തില്‍ സമദ് വഴികടവ്, ഡോക്ടര്‍ അനില്‍ തോമസ്, അബു വള്ളുവമ്പ്രം, സുബൈര്‍ പാനൂര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജിസാന്‍ കെ.എം.സി.സി ഉപാദ്ധ്യക്ഷന്‍ ഷിഹാബ് വിളയില്‍ ഉല്‍ഘാടനം ചെയ്തു. കെ.എം.സി.സി. അബ്‌ഹ സെന്‍‌ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സുബൈര്‍ പാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. 
       അവാര്‍ഡ് ദാന ചടങ്ങിന് ശേഷം നടന്ന ഇശല്‍ സന്ധ്യക്ക് അബ്ദുല്‍ ഹഖ് തിരൂരങ്ങാടി, ഫാത്തിമാ ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമത്തില്‍ ഷിഹാബ് വിളയില്‍ മുഖ്യ പ്രഭാഷണം നടത്തി. സഫ അബ്‌ഹ മെഡിക്കല്‍ സെന്റര്‍ ഡി.ഇ.ഒ സമദ് വഴിക്കടവ് തങ്ങള്‍ കുടുംബവുമായുള്ള സ്മരണകള്‍ പങ്കുവെച്ചു. സഫ അബ്‌ഹ എം.ഡി മുത്തു കുന്നം കുളം, ഡോക്ടര്‍ അനില്‍ തോമസ്, ഹംസ.എം.കെ, അഷ്‌റഫ് അന്‍‌വരി, റഷീദ് പൂക്കോട്ടൂര്‍, ഡോക്ടര്‍ റിയാസ് കണ്ണൂര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. അവാര്‍ഡുകള്‍ ഏറ്റ്വാങ്ങി മുഹമ്മദ് മോങ്ങം, ബഷീര്‍ പാങ്ങോട്, അബ്ദുല്‍ ഹഖ് തിരൂരങ്ങാടി എന്നിവര്‍ മറുപടി പ്രസംഗം നടത്തി. റഷീദ് ചുങ്കത്തറ സ്വാഗതവും ആബിദ് കോരാടന്‍ നന്ദിയും പറഞ്ഞു.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment