ഇരട്ട റാങ്കുമായി അന്‍‌വാര്‍ തിളങ്ങുന്നു

            മോങ്ങം: ഇരട്ട റാങ്ക് നേടി അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് വീണ്ടും നാടിന് അഭിമാനമാകുന്നു. കഴിഞ്ഞ ദിവസം ഫലം പ്രഖ്യാപിച്ച കാലികറ്റ് യൂണിവേഴ്‌സിറ്റി അഫ്‌സല്‍ ഉല്‍ ഉലമാ പ്രിലിമിനറി പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ നേടിയാണ് മോങ്ങത്തിന്റെ അഭിമാനമായ ഈ കലാലയം സമാനതകളില്ലാതെ ചരിത്രത്തിന്റെ നാള്‍ വഴി താണ്ടുന്നത്. കടവത്തൂര്‍ സ്വദേശിനി ബുഷൈറ കെ.കെ  ഒന്നാം റാങ്കും, വാടാനപള്ളി ഹൈഫ ഫസ്‌ലു രണ്ടാം റാങ്കും നേടിയപ്പോള്‍ പതിനാല് ഫസ്റ്റ് ക്ലാസും ഏഴ് സെകന്റ് ക്ലാസും നേടി എഴുപത് ശതമാനം വിജയത്തോടെയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പരീക്ഷയില്‍ അന്‍‌വാര്‍ ഈ വിജയ കൊയ്‌ത്ത് നേടിയത്.
       കഴിഞ്ഞ വര്‍ഷം നടന്ന എം.എ പോസ്റ്റ് അഫ്‌സലുല്‍ ഉല്‍ ഉലമ പരീക്ഷയില്‍ ഒന്നാം റാങ്കായിരുന്നു ഈ കലാലയത്തിന്.     ഇതിനു മുന്‍പും ഒട്ടനവധി റാങ്കുള്‍ അടക്കമുള്ള നിരവധി അംഗീകാരം നേടിയിട്ടുണ്ട് ഈ മോങ്ങത്തിന്റെ അഭിമാനമായ ഈ കലാലയം.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment