അവകാശ സംരക്ഷണത്തിന്റെ മറവില്‍ അക്രമം അരുത്: എം എസ് എം

   മോങ്ങം: എം എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനം മോങ്ങം എ എം യു പി സ്കൂളില്‍ വെച്ച് അതിവിപുലമായി സംഘടിപ്പിച്ചു. അവകാശ സംരക്ഷണത്തിന്റെ മറവില്‍ വിദ്ധ്യാര്‍ത്ഥികളെ തെരുവിലിറക്കിയുള്ള അക്രമ സമര രീതി അവലപനീയമാണെന്ന് എം എസ് എം ഈസ്റ്റ് ജില്ലാ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പൊതുമുതല്‍ നശിപ്പിക്കുന്നതും വിദ്ധ്യാഭ്യാസ രംഗം കലുശിതമാക്കുന്നതും പരിഷ്ക്രിത സമൂഹത്തിന് യോജിച്ചതല്ല. സ്വാശ്രയ വിദ്ധ്യാഭ്യാസ മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്ന് സാശ്വത പരിഹാരം കാണാന്‍  പഴുതടച്ച നിയമ നിര്‍മാണം കൊണ്ടു വരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രവേശനത്തിലും ഫീസ് ഘടനയിലും സര്‍ക്കാര്‍ തത്വങ്ങള്‍ മറികടക്കുന്ന മാനേജ്മെന്റുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം. കേന്ദ്രസര്‍ക്കാറിന്റെ വിദ്ധ്യാഭ്യാസ ആനുകൂല്യങ്ങള്‍ അര്‍ഹരായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് എതാ സമയം ലഭ്യമാകുന്നതിനുള്ള നടപടിയെടുക്കണം. മലപ്പുറത്ത് സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍ കോളേജ് വേണമെന്നുള്ള ആവശ്യം അടിയന്തിരമായി പരിഹരിക്കണമെന്നും സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 
         മോങ്ങം എ എം യു പി സ്കൂളില്‍ വെച്ച്  സംഘടിപ്പിച്ച വിദ്ധ്യാര്‍ത്ഥി സമ്മേളനത്തില്‍ സി.കെ. ബഷീര്‍ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് സി.എം. സാബിര്‍ നവാസ് പരിപാടി ഉല്‍ഘാടനം ചെയ്തു. എന്‍ . ഉസ്മാന്‍ മദനി, പി.ബി. മുഹമ്മദ് മദനി, മോങ്ങം വി.എന്‍ അബ്ദുല്‍ ഹമീദ് സുലമി, പി.എം.വഹാബ്, കെ.അബ്ദുറഹിമാന്‍ , ഹാരിസ്ബ്നു സലീം, ആദില്‍ഹബ്ദീസ് സലാഹി, ത്വല്‍ഹത് സലാഹി, ഡോ.ഒ.പി സലാഹിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment