കേരശ്രീ നാളികേര വികസന പദ്ധതി ഏഴാം വാര്‍ഡില്‍


    മോങ്ങം: തൊഴിലാളിക്ഷാമവും, രോഗബാധയും,വിലതകര്‍ച്ചയും മൂലം പ്രധിസന്ധിയിലായ കേരകര്‍ഷകരെ സഹായിക്കാനായി സംസ്ഥാന കൃഷി വകുപ്പ് പഞ്ചായത്ത് മുഖാന്തരം നടപ്പാക്കുന്ന കേരശ്രീ നാളികേര വികസന പദ്ധതി മൊറയൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡില്‍(മോങ്ങം ചെരിക്കകാട് കോളേജ് റോഡ് പ്രദേശം) നടപ്പാക്കും. പദ്ദതിയുടെ ഭാഗമായി കേര കര്‍ഷകര്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ലഭ്യമാകും. തെങ്ങിന് വളം, കീടനാശിനി, തടം തുറക്കല്‍ തുടങ്ങിയവക്ക് സഹായം, രോഗം ബാധിച്ചതും,ഉല്പാധനക്ഷമത കുറഞ്ഞതുമായ തെങ്ങുകള്‍ വെട്ടിമാറ്റുന്നവര്‍ക്ക് ധനസഹായം, പകരം നല്ലയിനം തെങ്ങിന്‍ തൈകള്‍, ജലസേജന സൌകര്യത്തിനായി പമ്പ്സെറ്റുകള്‍, എന്നിവക്കായി 4.375‌ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 
 ഒരോ പഞ്ചായത്തിലും ഒരു വാര്‍ഡില്‍ വീതം സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന  കേരശ്രീ നാളികേര വികസന  പദ്ധതിക്ക് മുറയൂര്‍ പഞ്ചായത്തില്‍ ഈ വര്‍ഷം ഏഴാം വാര്‍ഡിനെയാണ് തിരഞ്ഞെടുത്തത്. പദ്ധതി നടപ്പാക്കുന്നതിനായി സി.കെ.മുഹമ്മദലി മാസ്റ്റര്‍ കണ്‍‌വീണറായി പത്തംഗ കമ്മിറ്റി രൂപീകരിച്ചു. ഇതിനായിച്ചേര്‍ന്ന യോഗത്തില്‍  ജനപ്രധിനിതികളും, കേര കര്‍ഷകരും  തദ്ദേശവാസികളും പങ്കെടുത്തു. മൊറയൂര്‍ കൃഷി ഓഫീസര്‍ ജെയ്സല്‍ ബാബു.എന്‍ പദ്ധതി വിശദീകരിച്ച് ക്ലാസെടുത്തു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment