വേണം നമുക്കൊരു ബസ് സ്റ്റാന്റ്: മോങ്ങത്ത് യാത്രാ ക്ലേശം രൂക്ഷം

        മോങ്ങം: സ്കൂള്‍ തുറന്നതോടെ മോങ്ങത്ത് യാത്ര ക്ലേശം രൂക്ഷമാകുന്നു. മോങ്ങത്ത് നിന്നും  മലപ്പുറം,മഞ്ചേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. രാവിലെ  എട്ടു മണി മുതല്‍ ഒമ്പതരവരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ പ്രയാസം അനുഭവപെടുന്നത്. സ്‌കൂള്‍ കുട്ടികളെ കണ്ട് ബസ്സുകള്‍ നിര്‍ത്താതെ വിടുന്നതും പല സ്ഥലങ്ങളിലായി നിര്‍ത്തുന്നതിനാലും പലപ്പോഴും പ്രയാസങ്ങള്‍ ശൃഷ്‌ടിക്കുന്നു.
    മോങ്ങത്തിനു പുറമെ ചെറുപുത്തൂര്‍ പാലക്കാട് ഒളമതില്‍ വളമംഗലം എന്നിവിടങ്ങളിലെ യാത്രക്കാറുടെ കേന്ദ്രീകൃത സ്ഥമായിട്ടും മോങ്ങത്ത് അതിനാവിശ്യമായ യാതൊരു സജീകരണങ്ങളും നടപ്പാക്കാത്തത് യാത്രാ ക്ലേശത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. തൃപനച്ചി പാലക്കാട് പൂക്കോളത്തുര്‍ വളമംഗലം കാവനൂര്‍ മുത്തനൂര്‍ തുടങ്ങിയ സ്ഥലവാസികള്‍ക്ക് മോങ്ങത്തേക്ക് മിനി ബസ് സൌകര്യം ഉള്ളതിനാല്‍ മലപ്പുറം പാലക്കാട് ഭാഗത്തേക്കുള്ള യാത്രക്കും ഇപ്പോള്‍ മോങ്ങത്തെയാണ് ആശ്രയിക്കുന്നത്. വിവിധ പ്രദേശങ്ങളിലുള്ള ഈ യാത്രകരല്ലാം വന്ന് ചെരുമ്പോള്‍ മോങ്ങം ബസ്ടോപ്പ് ജനനിഭിദമായി തിരുന്നു കാഴ്ചയാണ്  എന്നും ഇവിട പതിവാണ്. 

   മോങ്ങത്ത് നിന്നു കെ എസ്‌ ആര്‍ ടി സിയില്‍ മഞ്ചേരിയിലേക്കോ മലപ്പുറത്തേക്കോ കയറിയാല്‍ കൊണ്ടോട്ടിയില്‍ നിന്നുള്ള ബസ് ഫെയര്‍ എടുക്കുന്നതിനാല്‍ ഇതില്‍ കേറാന്‍ ആളുകള്‍ മടികാണിക്കുന്നു. മാത്രമല്ല കെ.എസ്.ആര്‍.ടി.സിയില്‍ ചില്ലറ പ്രശനവും രൂക്ഷമാണെന്നറിയാവുന്നതിനാല്‍ അതില്‍ കയാറാന്‍ മടിക്കുന്നവരുണ്ട് അധികവും. 
   ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുപാടു നടപടികള്‍ സ്വീകരിക്കനുണ്ട് .നിര്‍ത്താതെ പോകുന്ന ബസ്സുകളെ സ്റ്റോപ്പില്‍ നിത്തിക്കാനുള്ള സ്ഥിരം സംവിധാനത്തിനായി ഒരു പോലീസ്കാരനെ ചുമതല്‍ പെടുത്തുക. സഹാപാഠികളെ കാത്തുനില്‍ക്കുന്നതും ദിവസവും ഒരേ ബസ്സില്‍ പോകാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രവണതയും ഒഴിവാക്കുക. കെ എസ്‌ ആര്‍ ടി സി ബസ്സിനു മൊരയുരില്‍ സ്റ്റേജ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുക, അതുപോലെ സ്കൂള്‍ അതികൃതര്‍ വിദ്യാര്‍ത്ഥികളെ മിതമായ നിരക്കില്‍ കൊണ്ടുപോകാനുള്ള സ്കൂള്‍ ബസ്സ്‌ സംവിധാനം ഏര്‍പെടുത്തുക.  തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ ഈ യാത്ര ദുരിതത്തിന് പരിഹാരം കാണാന്‍ സാധിക്കുകയോള്ളു.
    മോങ്ങത്ത് ഒരു പഞ്ചായത്ത് ബസ് സ്റ്റാന്റ് ഉണ്ടാക്കുകയാണങ്കില്‍ പഞ്ചായത്തിനു വരുമാനവും നാടിനു പുരോഗതിയും യാത്രക്കാര്‍ക്ക് അത് സൌകര്യപ്രദവും ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. സാമ്പത്തിക ലാഭം മുന്നില്‍ കണ്ട് നമ്മുടെ തൊട്ടടുത്ത പ്രദേശമായ വള്ളുവമ്പ്രത്ത് ഒരു ബസ്‌സ്റ്റാന്‍റ് ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലങ്കില്‍ ആ അവസരം ആണ്‍കുട്ടികള്‍ അടിച്ച് പോകാനുള്ള സാധ്യത കാണുന്നുണ്ട്. പ്രദേശത്തെ ജനപ്രധിനിതികളും രാഷ്‌ട്രീയക്കാരും ഈ വിശയത്തില്‍ കണ്ണു തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മോങ്ങത്തും ചുറ്റു ഭാഘതുമുള്ള ജനങ്ങളുടെയും പ്രധാന അങ്ങാടിയായ മോങ്ങം ടൌണില്‍ ഒരു ബസ് സ്ടാന്റ്റ് നിര്‍മ്മിച്ചാല്‍ ഈ ദുരിതം ഒഴിവാകില്ലേ? ഉദാരമതികള്‍ അതിനുള്ള സ്ഥലം പഞ്ചായത്തിനു കൈ മാറിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. മോങ്ങതിന്റെ മുഖ ചായ തന്നെ മാറ്റുവാന്‍ , വികസനം കൊണ്ട് വരാന്‍ ഇത്തരമൊരു സംരംഭം കാരണമാകില്ലെ? രാഷ്ട്രീയ പാര്‍ട്ടികളും നാട്ടിലെ മുതിര്‍ന്ന പൌരന്മാരും മുന്‍ കയ്യെടുതാല്‍ ഇത് വിജയിപ്പിക്കാം

we want bus stand................

Post a Comment