ക്വട്ടേഷന്‍ വിളയാട്ടം വീണ്ടും: സി.കെയെ കിഡ്നാപ്പ് ചെയ്തു : സാഹസികമായി രക്ഷപെടുത്തി

     മോങ്ങം: മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ മെംബറുമായ സി.കെ.മുഹമ്മദിനെ പോലീസിനോടൊപ്പമെത്തിയ ക്വട്ടേഷന്‍  സംഘം തട്ടി കൊണ്ട് പോയങ്കിലും മോങ്ങത്തെ ഏതാനും യുവാക്കളുടെ അവസോരിചിതമായ ഇടപെടല്‍ മൂലം ആ ശ്രമം പരാജയപെട്ടു. ഇന്നലെ വൈകുന്നേരം മോങ്ങം ഫെഡറല്‍ ബാങ്കിനടുത്തു നില്‍ക്കവെ മൂന്ന് വാഹനത്തിലായി പോലീസ് സഹിതം എത്തിയ ക്വട്ടേഷന്‍ സംഘം സി.കെ.മുഹമ്മദിനെ ബലമായി പിടിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടോട്ടി ഭാഗത്തേക്ക് ഓടിച്ച് പോവുകയായിരുന്നു.  
      സംഭവം ശ്രദ്ധയില്‍ പെട്ട ടി.പി.ഹസ്സന്‍ ഉടനെ തന്നെ മറ്റൊരു വാഹനത്തില്‍ ഈ സംഘത്തെ സാഹസികമായി പിന്തുടരുകയും കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ പെട്രോള്‍ പമ്പിനടുത്ത് വെച്ച് ഇവരുടെ വാഹനത്തെ മറികടന്ന് തടഞ്ഞ് നിര്‍ത്തുകയും സ്ഥലത്തെത്തിയ കൊണ്ടോട്ടി പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 
        കഴിഞ്ഞ മാസം ആദ്യത്തില്‍ വാഹന ഇടപാടുമായി ബന്ധപെട്ട പ്രശ്നത്തില്‍ മോങ്ങത്തെ കന്നങ്കാട്ടില്‍ അബൂബക്കര്‍ എന്ന ബാബുവിനെ ഇത് പോലെ തട്ടികൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടയുകയും അതിനുവേണ്ടി എത്തിയ പോലീസുകാര്‍ അടക്കമുള്ള ക്വട്ടേഷന്‍ സംഘത്തെ നന്നായി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ മാരകായുധങ്ങളും ഗുണ്ടകളുമായി വന്ന ഇവരില്‍ രണ്ട് പോലീസുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടക്ക് പോലീസിനെ അക്രമിച്ചു എന്ന പേരില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പോലീസ് ചെയ്‌തത്. ഇത് വ്യാപകമായ പ്രതിഷേതത്തിനിടയാക്കിയിരുന്നു. അന്നത്തെ അതേ സംഘം തന്നെയാണ് ഇന്നലെ മോങ്ങത്ത് വന്ന് സി.കെ.മുഹമ്മദിനെ തട്ടി കൊണ്ട് പോയതിന് പിന്നെലെന്ന് കരുതപെടുന്നു. ഇവരുടെ വാഹനത്തില്‍ നിന്ന് മാരകായുധങ്ങളും മുളക് പൊടിയും കണ്ടെത്തിയായും ദൃക്‌‌സാക്ഷികള്‍ പറഞ്ഞു. 
   മോങ്ങത്തെ അറിയപെടുന്ന പൊതു പ്രവര്‍ത്തകനും ജന പ്രതിനിധിയുമായ സി.കെ.മുഹമ്മദിനെ തട്ടി കൊണ്ട് പോയ സംഭവമറിഞ്ഞ് മോങ്ങത്ത് നിന്ന് നൂറുകണക്കിനാളുകള്‍ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ തടിച്ച് കൂടിയത് നേരിയ സംഘര്‍ഷത്തിനിടയാക്കി. പോലീസ് ക്വട്ടേഷന്‍ സംഘത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ച് ജനങ്ങള്‍ പോലീസുമായി വാക്കേറ്റമുണ്ടായി. ക്വട്ടേഷന്‍ സംഘത്തിനെതിരെ പരാതി നല്‍കിയ സി.കെ.മുഹമ്മദ്നെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ha ha ha ha ................

c.k..മുഹമ്മദിനെ അതിസാഹസികമായി രക്ഷപെടുത്തിയ മോങ്ങം നിവാസികളായ സഹോദരങ്ങള്‍ക് അഭിനതനം .............

vaahanangal vaadakakkeduthu mongathu kondu pokukayum nishchitha thuka raastreeya nethaakkallkku nalkiyaal udamakalkku vittu kodukkukayum cheyyunnuvenna pathra vaartha kettille? evideyo entho .....

Post a Comment