റേഷന്‍ കാര്‍ഡില്‍ ഫോട്ടോ മാറിയതായി പരാതി

    മോങ്ങം: റേഷന്‍ കാര്‍ഡിലെ ഫോട്ടോ മാറിയതായി പരാതി. മോങ്ങത്ത് പുതിയതായി റേഷന്‍ കാര്‍ഡിന് ക്ഷിച്ചവര്‍ക്ക് കാര്‍ഡ് കിട്ടിത്തുടങ്ങി. ഇതിനോടകം തന്നെ പുതിയതായി ലഭിച്ച പല റേഷന്‍ കാര്‍ഡുകളിലും തെറ്റുള്ളതായും ഒരു വീട്ടമ്മയുടെ ഫോട്ടോ തന്നെ മാറിയതായും പരാതി ഉയര്‍ന്നു. മോങ്ങം പനപ്പടിക്കല്‍ താമസിക്കും കറളിക്കാടന്‍ ഉമറലിയുടെ ഭാര്യ നഫീസയുടെ ഫോട്ടോക്ക് പകരം മറ്റേതോ ഒരു സ്ത്രീയുടെ ഫോട്ടോയാണ് കാര്‍ഡില്‍ പതിച്ചിരുന്നത്. മഞ്ചേരി താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസില്‍ പോയി മാറിയ ഫോട്ടോ എടുത്ത് സ്വന്തം ഫോട്ടോ പ്രിന്റ് ചെയ്താണ് ശരിയാക്കി എടുത്തത്. 
  സ്വന്തം മേല്‍‌വിലാസത്തിന്റെ കൂടെ മറ്റുള്ളവരുടെ ഫോട്ടോ വരുന്നത് പ്രിന്റിഗ് തകരാറോ ഫോട്ടോ എടുക്കുമ്പോഴുള്ള ക്രമക്കേടോ ആയിരിക്കാം എന്നാല്‍ ഉത്തരവാധിത്വപ്പെട്ടവരുടെ ഇത്തരം നിസാര അശ്രദ്ധ ഞങ്ങള്‍ താലൂക്കാഫീസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയണെന്നും ഒരു കുടുംബനാഥന്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പ്രതികരിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment