ബാപ്പുട്ടി പ്രവാസം മതിയാക്കി മടങ്ങി

   റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ മോങ്ങത്തുകാരുടെ കാരണവരും മോങ്ങം മഹല്ല് റിലീഫ് റിയാദ് കമ്മിറ്റിയുടെ രക്ഷാതികാരിയുമായിരുന്ന സി.കെ.ചെറുമഠത്തില്‍ ബാപ്പുട്ടി മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി. റിയാദിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പി ആര്‍ സി (പ്രവാസി റിഹാബിലിറ്റേഷന്‍ സെന്റര്‍) യുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ബാപ്പുട്ടി അതിന്റെ കേന്ദ്ര കമ്മിറ്റി അച്ചടക്കസമിതി അംഗവും ഒലയ യൂണിറ്റ് ട്രഷറായും പ്രവര്‍ത്തിച്ച് വരികയായിരുന്നു.
       മോങ്ങം ബാപ്പുട്ടിക്ക എന്ന പേരില്‍ റിയാദില്‍ പ്രവാസികള്‍ക്കിടയില്‍ സുപരിചിതമായ ഇദ്ധേഹം റിയാദ്  ഫൈസലിയ്യ ഫൌണ്ടേഷനില്‍ സൂപ്പര്‍ വൈസറായിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിനറുതി വരുത്തി ബാപ്പുട്ടിക്ക മടങ്ങുമ്പോള്‍ മോങ്ങത്ത്കാരായ പ്രവാസികളില്‍ ഒരു അനാഥത്വത്തിന്റെ ശൂന്യതയാണ് അനുഭവപെടുന്നത്.  ബാപ്പുട്ടിക്കാക്ക് മൂന്ന് മക്കളില്‍ മൂത്ത മകന്‍ അമീര്‍ ബാബു റിയാദില്‍ ജോലി  ചെയ്യുന്നു. രണ്ടാമത്തെ മകന്‍ നാട്ടില്‍ പ്ലസ് വണ്‍ വിദ്ദ്യാര്‍ഥിയാണ്, മകള്‍ വിവാഹിതയുമാണ്. 
      ബത്‌ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ വെച്ച് പി ആര്‍ സി നടത്തിയ യാത്രയപ്പ് യോഗത്തില്‍ പി  ആര്‍ സി യുടെ കേന്ദ്ര നേതാക്കളായ ശിഹാബ് കോട്ട്കാട്,സുരേഷ് ശങ്കര്‍,ശിഹാബ് പള്ളിക്കേശില്‍,ബാലു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പി ആര്‍ സി യുടെ ഉപഹാരം ശിഹാബ് കോട്ട്കാട് ബാപ്പുട്ടിക്കാക്ക് കൈമാറി.ചടങ്ങില്‍ ജെറാ മാത്യൂ അദ്ധ്യക്ഷത വഹിച്ചു,രാധാകൃഷ്ണന്‍ സ്വാഗത‌വും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. 


3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This is a inspiration for all Pravasees, who have completed thier 20 Years and above,or age 55 retirement,,,,,,,,wish you all the best to Mr,Bapputty Riyadh,and having a good life and good health in our country. Best of Luck!!!

സി.കെ.ചെറുമഠത്തില്‍ ബാപ്പുട്ടിക്കാക്ക്.

മോങ്ങത്ത്കാരായ പ്രവാസികള്ക്ക് ആശംസകള്
അഭിനന്ദിക്കാo

പ്രവാസ ജീവിതം അവസാനിപിച് നാട്ടിലേക് തിരിച്ച ബാപുട്ടി കാക്കക് എന്റെ അഭിനതനം
ഓരോ പ്രവാസിയും മനസിരുത്തി ചിന്തിക്കണം............?????

Post a Comment