ഇന്റെര്‍നെറ്റിലൂടെ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയ നൈജീരിയക്കാര്‍ക്ക് കഠിന തടവ് ‌

   വള്ളുവമ്പ്രം: വള്ളുവമ്പ്രത്ത്  ശാന്തി സൊറിയാസിസ് ഹോസ്പിറ്റല്‍ നടത്തുന്ന താമരശ്ശേരി മൈക്കോവ് സ്വദേശി ഡോക്ടര്‍  പി സി തോമസില്‍ നിന്നും ഇന്റെര്‍നെറ്റിലൂടെ മുപ്പത് ലക്ഷത്തോളം രൂപ തട്ടിയെടുത്ത ജോണ്‍സണ്‍ ഞോഞായി, അജല മൈക്കിള്‍ ഒബ്രാനി എന്നീ  നൈജീരിയക്കാര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യം മജിസ്‌ട്രേറ്റ് കോടതി  അഞ്ച് വര്‍ഷം കഠിന തടവും ‌75000‌രൂപ പിഴയു വിധിച്ചു. 
   2010‌ലാണ് സംഭവം നടക്കുന്നത്, നൈജീരിയയില്‍ സൊറിയാസിസ് പിടിപ്പെട്ട്  മരണപ്പെട്ട ഒരു കോടീശരന്റെ സ്വത്തില്‍ നിന്ന് പതിനഞ്ച് മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ചാരിറ്റി ഹോസ്പിറ്റല്‍ തുടങ്ങാനായി ഏതെങ്കിലും സൊറിയാസിസ് വിദഗ്ധന് നല്‍കാന്‍ വില്‍‌പത്രത്തില്‍ എഴുതി വെച്ചിട്ടുണ്ട് എന്ന് കാണിക്കുന്ന ഇ മെയില്‍  സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്  ഡോക്ടര്‍ ഇവരുമായി ബന്ധപ്പെട്ടത്. ബാങ്ക് ഓഫ് ആഫ്രിക്കയുടെ പേരിലായിരുന്നു സന്ദേശം.  റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലറ്റര്‍ ഹെഡിലൂടെയായിരുന്നു പിന്നീടുള്ള സന്ദേശങ്ങള്‍ കൈമാറീയിരുന്നത്. പതിനഞ്ച് മില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 60 കോടി രൂപ) ലഭിക്കുമ്മെന്ന സന്ദേശം വന്നു. തുടര്‍ന്ന് ഫണ്ട് ആക്റ്റിവേഷന്‍ ഫീ ഫണ്ട് റിലീസ് ഫീ ഇന്‍ഷുറന്‍സ് ഫീ തുടങ്ങി വിവിധ ഇനങ്ങളിലായി ഐ.സി.ഐ.സി.ഐ ബാങ്കില്‍ മുപ്പത് ലക്ഷത്തോളം വിവിധ എകൌണ്ടുകളിലായി അടക്കാനും ആവിശ്യപെട്ടു ഇത് പ്രകാരം അടച്ച പണം ഇവര്‍ പിന്‍‌വലിക്കുകയും ചെയ്‌തു. 
     തുടര്‍ന്ന് ബന്ധപെട്ടപ്പോള്‍ നേരിട്ട് എത്തിയാല്‍ പണം കൈമാറാം എന്നു അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അവരാവിശ്യപെട്ട പ്രകാരം മുംബയില്‍ എത്തി. അവിടെ റൂമെടുത്ത് താമസിപ്പിച്ച ഡോക്‍ടര്‍ക്ക് പതിനഞ്ച് മില്യന്‍ ഡോളറാണ് എന്ന് ധരിപ്പിച്ച് പൂട്ടിയ നിലയില്‍ ഒരു ഇരുമ്പ് പെട്ടി ഡോക്ടര്‍ക്ക് കൈമാറുകയും പെട്ടി തുറക്കാന്‍ പ്രതികള്‍ നാട്ടിലെത്തുമെന്നും ബാക്കി തുക അവിടെ വെച്ച് നല്‍കണമെന്ന ഉപാദി സമ്മതിച്ച് ഡോക്ടര്‍ പെട്ടിയുമായി നാട്ടിലെത്തി. വീട്ടിലെത്തിയ ഡോക്ടര്‍ പെട്ടി പരിശോദിച്ചപ്പോഴാണ് താന്‍ കബളിപ്പിക്കപെട്ടു എന്ന് ബോധ്യമായത്. പെട്ടി നിറയെ കടലാസ് കഷ്‌ണങ്ങള്‍ അടുക്കി വെച്ചതായിരുന്നു. അബദ്ധം മനസ്സിലാക്കിയ ഡോക്ടര്‍ കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കി. പെട്ടിയുടെ താക്കോലുമായി ബാക്കി തുക കൂടി കൈപറ്റാന്‍ എത്തിയ പ്രതികളെ പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു.
     വള്ളുവമ്പ്രം മഞ്ചേരി കോ-ഓപറേറ്റീവ് അര്‍ബന്‍ ബാങ്കിനടുത്തുള്ള ശാന്തി സൊറിയാസിസ് ക്ലിനിക്കിലെ ഡോക്ടറാണ് കബളിപ്പിക്കപെട്ട പി.സി.തോമസ്. ഇത്തരം ഇമെയില്‍ തട്ടിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകളും മുന്നറിയിപ്പുകളും എത്രയോ വര്‍ഷങ്ങളായി നമ്മള്‍ കാണുന്നുണ്ടങ്കിലും ഇപ്പോഴും പലരും ഇവരുടെ ചതി കുഴിയില്‍ വീഴുകയാണ്. വിദ്ധ്യാഭ്യാസം കൊണ്ട് വിവേകം ഉണ്ടാവില്ല എന്നാണ് ഈ ഡോക്ടറുടെ അനുഭവം തെളിയിക്കുന്നതെന്ന് വള്ളുവമ്പ്രത്തെ ചിലര്‍ പ്രതികരിച്ചു. "ഓസിക്ക് കിട്ടിയാല്‍ മൂസ ഗ്രീസും തിന്നും" എന്ന പോളിസിയുമായി നടക്കുന്നവര്‍ പണം എന്നു കേള്‍ക്കുമ്പോള്‍ മുന്‍ പിന്‍ നോക്കാതെ എടുത്ത് ചാടുന്നത് കോണ്ടാണ് ഇത്തരം അമളി പറ്റുന്നതെന്നും ചിലര്‍ പ്രതികരിച്ചു.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഇത്തരക്കാര് വെറുതെ ‍കിട്ടിയാല് വിശവും
കഴിക്കുo !!!!!

Post a Comment