കേര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

    മോങ്ങം: മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ നടപ്പാക്കുന്ന കേരശ്രീ കേരവികസന പദ്ധതിയുടെ ഭാഗമായി കേര കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു. മോങ്ങം എ എം യു പി സ്കൂ‍ളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി സക്കീന ഉല്‍ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വിപി അബൂബക്കര്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ആമിന ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഫിയ, കൃഷി ഓഫീസര്‍ ജയ്സല്‍ ബാബു, സി കെ മുഹമ്മദാലി മാസ്റ്റര്‍,  സി ഹംസ, തുടങ്ങിയവര്‍ സംസാരിച്ചു. 
 വളവും മറ്റ് ആനുകൂല്യങ്ങളും സമയത്ത് തന്നെ ലഭ്യമാക്കാന്‍ സാധിച്ചത് പദ്ധതിയുടെ നേട്ടമായി. വില തകര്‍ച്ചയും തൊഴിലാളി ക്ഷാമവും സൃഷ്ടിച്ച പ്രയാസങ്ങള്‍ക്കിടയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണീ പദ്ധതി. പ്രദേശത്തെ നാളികേര ഉല്‍‌പാദനത്തിനു ഈ പദ്ധതി മൂലം ഒരു പുത്തനുണര്‍വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പിന്നണി പ്രവര്‍ത്തകരും. തെങ്ങിന് തടം തുറക്കല്‍, രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റല്‍, ജല സേചന ആവിശ്യത്തിനുള്ള പമ്പ് സെറ്റ് എന്നിവക്കുള്ള ആനുകൂല്യങ്ങളും ഉടന്‍ തന്നെ വിതരണം ചെയ്യുമെന്ന് ബന്ധപെട്ടവര്‍ അറിയിച്ചു. 
(ഈ വാര്‍ത്ത രണ്ട് ദിവസം മുമ്പ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും വാര്‍ത്ത പൂര്‍ണ്ണമല്ലാത്തതിനാലും ചിത്രം മാറി കൊടുത്തതിനാലും  ഞങ്ങള്‍ പിന്‍‌വലിച്ചിരുന്നു. തെറ്റ് സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു: ചീഫ് എഡിറ്റര്‍)

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

എല്ലാ നല്ലക്കാരിത്തിനുo മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാവര്ക്കുoഅഭിനന്ധനo

Post a Comment