റേഷന്‍ ഷോപ്പ് വാര്‍ത്ത : വാസ്ഥവ വിരുദ്ധമെന്ന് ആരോപണം

      മോങ്ങം : റേഷന്‍ കടയുമായി ബന്ധപ്പെട്ട് എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ വന്ന വാര്‍ത്തയില്‍ വാസ്ഥവമില്ലെന്ന് റേഷന്‍ കട തൊഴിലാളിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ന് റേഷന്‍ കടയില്‍ ജോലി ചെയ്യുന്ന വാര്‍ത്തയില്‍ ഉദ്ധേശിച്ച വ്യക്തി വര്‍ഷങ്ങളോളമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നും മോങ്ങത്തെ ഓരോര്‍ത്തരേയും വ്യക്തിപരമായി പരിചയമുള്ള അയാള്‍ കുട്ടികളോട് തമാശ രൂപേനെ  വല്ലതും പറയുന്നത് അത്തരത്തിലെ കാണാവൂ എന്നും അദ്ധേഹത്തിന്റെ മകന്‍ പറഞ്ഞു. റേഷന്‍ കടയില്‍ വരുന്ന കുട്ടികളെയെല്ലാം എനിക്ക് അറിയാമെന്നും ഒരു കുട്ടിയോടും ഞാന്‍ മോശമായി പെരുമാറിയെന്ന ഒരു പരാതി ഇത്ര കാലത്തിനിടക്ക് ഉണ്ടായിട്ടില്ലെന്നും അദ്ധേഹം പറഞ്ഞതായും മകന്‍ അറിയിച്ചു.
         എന്റെ മോങ്ങം ചീഫ് എഡിറ്ററുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് അദ്ധേഹം ഇക്കാര്യം അറിയിച്ചത്. മോങ്ങത്തിന്റെ ഒരു പൊതു സ്ഥാപനവുമായി ബന്ധപെട്ടത് എന്ന നിലക്കാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും വെക്തിപരമായ വിശയത്തെ കാണരുതെന്നും ചീഫ് എഡിറ്റര്‍ അദ്ധേഹത്തെ അറിയിച്ചു.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment