രക്ഷകരായത് ഹസ്സനും ഷിയാസും

മോങ്ങം: കഴിഞ്ഞ ദിവസം മോങ്ങത്ത് നിന്ന് തട്ടി കൊണ്ട് പോയ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സി.കെ.മുഹമ്മദിനെ കിഡ്നാപ്പ് സംഘത്തിന്റെ പിടിയില്‍ നിന്നു അത്ഭുതകരമായി രക്ഷപെട്ടത് മോങ്ങത്തെ രണ്ട് ചെറുപ്പക്കാരുടെ ധീരമായ ഇടപെടല്‍ മൂലം. ഫെഡറല്‍ ബാങ്കിനടുത്തുള്ള ചായ കടയില്‍ നിന്ന് ചായയുമായി പുറത്തിറങ്ങിയ സി.കെ.മുഹമ്മദിനോട് പരിചയ ഭാവത്തില്‍ എത്തിയ യൂണിഫോമിലുള്ള രണ്ട് പോലീസുകാര്‍ കുശലാന്യേഷണങ്ങള്‍ നടത്തുന്നതിനിടെ  മൂന്നാല് പേര്‍ ചേര്‍ന്ന് ഞൊടിയിടയില്‍ ക്വാളിസ് വാഹനത്തിലേക്ക് വലിച്ച് കയറ്റി മിന്നല്‍ വേഗതയില്‍ ഓടിച്ച് പോവുകയായിരുന്നു. 
    എന്നാല്‍ ഈ സംഭവം കൂടുതല്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ലെങ്കിലും ടി.പി.ഹസ്സന്‍ കാണുകയും ഉടനെ തന്നെ അവരുടെ വാഹനത്തിനു പിറകെ തന്റെ ആള്‍ട്ടോ കാറുമായി പിന്തുടരുകയുമായിരുന്നു. ഹസ്സന്‍ മൊബൈല്‍ ഫോണിലൂടെ വിവരം കൈമാറിയതിനെ തുടര്‍ന്നാണ് മറ്റുള്ളവര്‍ വിവരം അറിയുന്നത് തന്നെ. ക്വാളിസ് വാനിനെ കൂടാതെ ഇരു സാന്‍ഡ്രോ കാറും ഇന്നോവയും സംഘത്തെ അനുഗമിച്ചിരുന്നു. പല പ്രാവിശ്യം ഹസ്സന്‍ ഇവരുടെ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചിരുന്നു വെങ്കിലും മറ്റ് രണ്ട് വാഹനങ്ങളും മാര്‍ഗ തടസ്സം സൃശ്ടിക്കുകയായിരുന്നു. എങ്കിലും നെടിയിരുപ്പില്‍ വെച്ച് അതി സാഹസികമായി ഹസ്സന്‍ മൂന്ന് വാഹനങ്ങളെയും മറി കടന്ന് പല പ്രാവിശ്യം തടസ്സം സൃഷ്ടിക്കാന്‍ നോക്കിയെങ്കിലും പരാജയപെടുകയായിരുന്നു. കൊണ്ടോട്ടി ബൈപ്പാസിലെ പെട്രോള്‍ പമ്പിലേക്ക് തിരിച്ച ക്വാളിസിനെ ഹസ്സനും അവിടെ എത്തിയ ഫേവറൈറ്റ് ഷിയാസും കൂടി ബ്ലോക്ക് ചെയ്യുകയും ക്വാളിസിന്റെയും സാന്‍ഡ്രോയുടെയും താക്കോലുകള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഈ സംഘത്തെ പോലീസിന് കൈമാറിയത്.
    തൃശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്‌ത ഏതെങ്കിലും ഒരു കേസില്‍ പോലും പ്രതിയല്ലാത്ത സി.കെ.മുഹമ്മദിനെ പോലീസിന്റെ അകമ്പടിയോടെ ബലമായി കൊണ്ട് പോയതെന്തിനെന്ന ചോദ്യത്തിനു വെക്തമായ ഉത്തരം നല്‍കാനാവാതെ ക്വട്ടേഷന്‍ സംഘവും കൂടെയുള്ള പോലീസും ഒഴിഞ്ഞ് മാറുകയായിരുന്നു. ആള്‍ മാറി പിടിച്ചതാണ് എന്നാണ് അവര്‍ പറയുന്നതെങ്കിലും ഇതിനു മുന്‍പ് വാഹന ഇടപാടുമായി ബന്ധപെട്ട് മദ്ധ്യസ്ഥരായി വന്നവരില്‍ പെട്ട സി.കെ.മുഹമ്മദിനെ വ്യക്തമായിട്ടറിയാവുന്ന ഒരാള്‍ ഇവരുടെ കൂടെ ഉള്ളതിനാല്‍ തന്നെ ആളുമാറി എന്നത് ആരും മുഖവിലക്ക് എടുക്കുന്നില്ല. കഴിഞ്ഞ മാസം ക്വട്ടേഷന്‍ സംഘത്തെ ഒതുക്കാന്‍ മുന്നില്‍ നിന്ന വെക്തിയെന്ന പ്രതികാരവും അതോടൊപ്പം സി.കെ.മുഹമ്മദിനെ തട്ടികൊണ്ട് പോയി വിലപേശിയാല്‍ കാര്യങ്ങള്‍ സുഖമമാകും എന്ന ധാരണയുമാകാം ഇതിനു പിന്നിലെന്ന് സംശയിക്കുന്നു. ഏതായാലും മോങ്ങത്ത് ഈ വിശയവുമായി ബന്ധപെട്ട എല്ലാവരും ഇനി അല്‍പ്പം ജാഗരൂകരാവണമെന്നാണ് ഈ സംഭവം നല്‍കുന്ന പാഠം. ഹസ്സനും ഷിയാസും അവസരോജിതവും അതി സാഹസികവുമായി രക്ഷക്ക് എത്തിയിരുന്നില്ല എങ്കില്‍ കാര്യങ്ങള്‍ അവതാളത്തിലായേനെ. നാഷണല്‍ ഹൈവേ 47 ലേക്ക് കയറികഴിഞ്ഞാല്‍ പിന്നെ അവരെ പിടികൂടുക പ്രയാസം തന്നെയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. 

2 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

മറ്റൊരു പത്രത്തിലെ തുടര്‍ വാര്‍ത്ത:

Mangalam Daily - online edition (July 30,2011)

ആഡംബരക്കാര്‍ മാഫിയയുടെ തലപ്പത്ത്‌ കോണ്‍ഗ്രസ്‌ മന്ത്രിയുടെ ബന്ധുവും:
തൃശൂര്‍: എറണാകുളം, തൃശൂര്‍ ജില്ലകളില്‍നിന്നായി ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്തശേഷം തട്ടിയെടുക്കുന്ന സംഘത്തിന്റെ തലപ്പത്ത്‌ ലീഗ്‌ നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെ ബന്ധുവും ഉണ്ടെന്നു സൂചന.

കൊണ്ടോട്ടിയില്‍വച്ച്‌ കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പോലീസിനെ ആക്രമിച്ച ശേഷം പ്രതിയായ ലീഗ്‌ നേതാവിനെ രക്ഷിച്ചവര്‍ സഞ്ചരിച്ച എം.എച്ച്‌. 1 നമ്പര്‍ പജേറോ കാര്‍ ഈ മന്ത്രിബന്ധുവിന്റേതാണെന്നറിയുന്നു. ആള്‍ദൈവമായിരുന്ന ദിവ്യാ ജോഷിയുടെ ഭര്‍ത്താവ്‌ ജോഷി റെന്റ്‌ എ കാര്‍ ഉടമകളില്‍നിന്നും മറ്റും വാടകയ്‌ക്കെടുക്കുന്ന കാറുകള്‍ മലപ്പുറം മോങ്ങത്തുള്ള ലീഗ്‌ നേതാക്കളുടെ പക്കലെത്തിച്ചു കൈവശപ്പെടുത്തുന്ന സംഭവം 'മംഗളം' റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. കേസന്വേഷണത്തിനു തൃശൂര്‍ ജില്ലയില്‍നിന്നെത്തിയ പോലീസുകാരെ ആക്രമിച്ചു പിന്‍തിരിപ്പിച്ച രണ്ടു സംഭവങ്ങളുമുണ്ടായി.

കൈവശപ്പെടുത്തുന്ന കാറുകള്‍ ഉടമകള്‍ക്കു വിട്ടുകിട്ടണമെങ്കില്‍ ലീഗ്‌ നേതാക്കളേയും മന്ത്രി ബന്ധുവിനേയുംകണ്ടു പണപരമായ സെറ്റില്‍മെന്റ്‌ നടത്തണമെന്നാണു 'നിയമം.' വാഹനങ്ങളുടെ പകിട്ടനുസരിച്ച്‌ 75,000 രൂപ മുതല്‍ 2,5,0000 രൂപ വരെ ഈടാക്കാറുണ്ടെന്നു പറയുന്നു.

കോഴിക്കോട്‌ ലേഖകന്‍ തുടരുന്നു: ഒരു ലീഗ്‌ മന്ത്രിയുമായി അടുപ്പമുണ്ടെന്നു വീമ്പിളക്കുന്ന ചില ഏജന്റുമാരാണ്‌ ഇതിന്‌ ഇടനില നില്‍ക്കുന്നത്‌. ഡോക്‌ടറായ മന്ത്രിബന്ധുവിനെ ഒരു മെഡിക്കല്‍ കോളജില്‍ചെന്നുകണ്ടു പണം നല്‍കിയാണ്‌ അടുത്തിടെ ഒരു മാരുതി സ്വിഫ്‌റ്റ് കാറും റിറ്റ്‌സ് കാറും അതിന്റെ ഉടമകള്‍ പുറത്തിറക്കിയത്‌. മറ്റൊരു വെളുത്ത ഇന്നോവ കാര്‍ മോങ്ങത്തെ ലീഗ്‌ നേതാവിന്റെ വീട്ടിലെത്തി പണം നല്‍കിയാണ്‌ അതിന്റെ ഉടമ മോചിപ്പിച്ചെടുത്തത്‌. 2.35 ലക്ഷം രൂപയാണ്‌ ഇയാളില്‍നിന്ന്‌ ഈടാക്കിയതെന്നറിയുന്നു.

കൊടുങ്ങല്ലൂര്‍, വെള്ളാങ്കല്ലൂര്‍, കരൂപ്പടന്ന, മതിലകം, അഴീക്കോട്‌ മേഖലകളില്‍നിന്നായി അന്‍പതിലധികം കാറുകളാണു നഷ്‌ടപ്പെട്ടത്‌. ആലുവ ഭാഗത്തുനിന്നു ധാരാളം കാറുകള്‍ പോയിട്ടുണ്ട്‌. പജേറോ, ഫോര്‍ച്യൂണ്‍, ഇന്നോവ, വാഗണര്‍, സ്വിഫ്‌ട്, സാന്‍ട്രോ തുടങ്ങിയ മോഡലുകള്‍ ഇതില്‍പെടും. മലപ്പുറത്തെ മാഫിയയുമായുള്ള ഒത്തുതീര്‍പ്പിന്‌ ഇടനില നില്‍ക്കുന്നവരില്‍ പ്രധാനി കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ്‌. ഇയാള്‍ വഴി പണമിറക്കി ഇരുപതിലധികം കാറുകള്‍ അതത്‌ ഉടമകള്‍ മോചിപ്പിച്ചെടുത്തിരുന്നു.

വാടകയ്‌ക്കെടുത്ത കാറുകളില്‍ പലതും അവിടവിടെയായി ഇടിച്ച നിലയില്‍ കണ്ടെത്തിയതിനെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

കുഴല്‍പ്പണം, പെണ്‍വാണിഭം, സ്വര്‍ണക്കടത്ത്‌ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ വണ്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്നാണു വിവരം. ഇതിനായി അമിതവേഗത്തിലുള്ള സഞ്ചാരത്തിനിടെയാണ്‌ അപകടങ്ങള്‍ സംഭവിക്കുന്നതെന്നു സംശയിക്കുന്നു.

കൊണ്ടോട്ടി മേഖലയില്‍ മഹാരാഷ്‌ട്ര രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ കൂടുതലുണ്ടെന്ന കാര്യവും പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌. ചില വാഹനങ്ങള്‍ മറ്റു ജില്ലകളില്‍ ഓടുന്ന ബൈക്കുകളുടേയും മറ്റും അതേ നമ്പറുകളിലുള്ളവയാണ്‌. ഈ സാഹചര്യത്തില്‍ ആഡംബര കാര്‍ മാഫിയയ്‌ക്ക് വ്യാജ ആര്‍.സി. ബുക്ക്‌ നിര്‍മാണവുമുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥര്‍ സംശയിക്കുന്നു. എന്നാല്‍, ഭരണതലത്തില്‍ ഇവരുടെ സ്വാധീനം കാരണം അന്വേഷണം നിഷ്‌പ്രഭമാകുകയാണ്‌.

ഇതിനിടെ കാര്‍ നഷ്‌ടപ്പെട്ട ഏതാനുംപേര്‍ ചേര്‍ന്ന്‌ ഐ.ജി: ബി. സന്ധ്യക്കു പരാതി നല്‍കി. അഴീക്കോട്‌ സ്വദേശി എം.എം. ഷെബീദ്‌, പുല്ലൂറ്റ്‌ സ്വദേശി നസീര്‍ പി.എ., വെള്ളാങ്കല്ലൂര്‍ സ്വദേശി ഇസ്‌മയില്‍ എന്നിവരാണു പരാതിക്കാര്‍. ഷെബീദിന്റെ നാലു കാറുകളും നസീറിന്റെ മൂന്നു കാറുകളും ഇസ്‌മയലിന്റെ ഒരു കാറുമാണു ജോഷി മുഖേന വാടകക്കെടുത്തശേഷം തട്ടിയെടുത്തത്‌. ഇതേക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ ഐ.ജി. ഉറപ്പുനല്‍കിയതായി പരാതിക്കാര്‍ പറഞ്ഞു.

ഭരണമാറ്റത്തെത്തുടര്‍ന്ന്‌ മൂന്നു മാസംമുമ്പാണ്‌ മാഫിയ സജീവമായതെന്നു കാറുടമകള്‍ പറയുന്നു.

അതേസമയം, രഹസ്യങ്ങള്‍ പുറുത്തുപോകാതിരിക്കാന്‍ ജോഷിയെ ഇവര്‍ വരുതിയിലാക്കിയിരിക്കുകയാണെന്നും അറിയുന്നു.

Post a Comment