മോങ്ങം സ്കൂളില്‍ ഒരുക്കം 2011

        മോങ്ങം: മോങ്ങം എ.എം.യു.പി.സ്കൂളിലുള്ള വിദ്ധ്യാര്‍ത്ഥികളിലെ പഠന വൈകല്യത്തിന് പരിഹാര്‍മുണ്ടാക്കുന്നതിനും വിദ്ധ്യഭ്യാസ പുരോഗതിക്കും ജനകീയ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. പി.ടി.എ പ്രസിഡന്റ് സി.ഹംസയുടെ അദ്ധ്യക്ഷതയില്‍  ഒരുമ വായന ശാലയില്‍ ചേര്‍ന്ന യോഗത്തില്‍ മോങ്ങത്തെ വിവിധ സഘടനാ പ്രതിനിധികള്‍ പെങ്കെടുത്തു.
           പഞ്ചായത്ത് മെമ്പര്‍ ബി.കുഞ്ഞുട്ടി, സി.കെ.മുഹമ്മദലി മാസ്റ്റര്‍ (മുസ്ലിം ലീഗ്), ശാക്കിര്‍ പാറമ്മല്‍ (പി.ടി.എ), വി.മുഹമ്മദ് മാസ്റ്റര്‍ (കെ.എന്‍ .എം), ജലീല്‍.കെ (സോളിഡാരിറ്റി), ടി.പി.റഷീദ് (ഡി.വൈ.എഫ്.ഐ), ഹമീദ് എന്‍ .പി (ദര്‍ശന ക്ലബ്ബ്), വി.ഇബ്‌റാഹീം (വിന്‍‌വെ ക്ലബ്ബ്), ഉസ്മാന്‍ മാസ്റ്റര്‍ (ജെ.സി.ഐ), നിഷാദ് മാസ്റ്റര്‍,   നവാസ് മാസ്റ്റര്‍ (എ.എം.യു.പി സ്കൂള്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.
     ജെ.സി.ഐ മോങ്ങം ചാപ്‌റ്റര്‍ പ്രസിഡന്റ് ഉസ്മാന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ഒരു കര്‍മ്മസമിതിക്ക് രൂപം നല്‍കി. റംസാന്‍ അവധിക്ക് സ്കൂളില്‍ വെച്ച് പഠന വൈകല്ല്യത്തിന് നിവാരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment