എം.എസ്.എം അവാര്‍ഡ് ദാനം നടത്തി

  മോങ്ങം: ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയര്‍ എന്‍‌ട്രസ് പരീക്ഷയിലും മദ്രസ പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്തികള്‍ക്ക് മോങ്ങം യൂണിറ്റ് എം.എസ്.എം കമ്മിറ്റി അവാര്‍ഡ് ദാനവും അനുമോദന ചടങ്ങും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു ഉത്ഘാടനം നിര്‍വ്വഹിച്ചു. ബി.മുഹമ്മദുണ്ണി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സി.കെ.മുഹമ്മദ്, ബി.കുഞ്ഞുട്ടി, എം.എസ്.എം ജില്ലാ സെക്രടറി കെ.മുഹ്സി, സി.കെ.മുഹമ്മദ് മദനി, കെ.ഖാസിം മാസ്റ്റര്‍, ജലീല്‍ മാസ്റ്റര്‍, ടി.പി.ത്വാഹിറ ടീച്ചര്‍, ബി.ഉസ്മാന്‍ മാസ്റ്റര്‍, സി.നിഷാദ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ. മുഹമ്മദ് മദനി സ്വാഗതവും, എം.സി.ഇല്യാസ് നന്ദിയും പറഞ്ഞു. ഏതാണ്ട് അന്‍പതില്‍ പരം വിദ്യാര്‍ത്തികളെയാണ് ചടങ്ങില്‍ ആദരിച്ചത്.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ഈ വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയര്‍ പരീക്ഷയിലും മദ്രസ പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയവിദ്ധ്യാര്‍ത്തികള്‍ക്ക്പേര് ഇല്ലാ????

നേതാക്കന്‍‌മാരുടെ പേര് ഉണ്ട് !!!!!!

Post a Comment