വിവാഹത്തിന് മന്ത്രിമാരുടെ സാനിദ്ധ്യം ശ്രദ്ധേയമായി

    മോങ്ങം:സാധാരണ ഗതിയില്‍ പണക്കാരുടെയും മുന്‍ നിര രാഷ്ട്രീയ നേതാക്കന്‍‌മാരുടെയും വിട്ടില്‍ നടക്കുന്ന കല്ല്യാണങ്ങള്‍ക്ക് മാത്രമാണ് മന്ത്രിമാരുടെ സാനിദ്ധ്യം ഉണ്ടാവാരുള്ളതെങ്കില്‍ ആ പതിവ് തെറ്റിച്ച് പാവപെട്ട കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹത്തിന് രണ്ട് സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്തത് നാട്ടുകാരില്‍ ആശ്ചര്യം. മോങ്ങം ഒരപുണ്ടി പാറയില്‍ താമസിക്കുന്ന ആനക്കച്ചേരി ആസിയാത്തയുടെ പേരക്കുട്ടിയും അബൂബക്കര്‍ എടക്കരയുടെ മകളുമായ അഫ്സലു സബീബയുടെ വിവാഹത്തിന്  സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും  ടൂറിസം വകുപ്പ് മന്ത്രി അനില്‍കുമാറുമാറും  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞുവിന്റെയും സാന്നിദ്ദ്യം ശ്രദ്ദേയമായി. ആര്യാടന്‍‌ മുഹമ്മദ് രാവിലെയും അനില്‍കുമാര്‍ തലേ ദിവസം രാത്രി ഏഴ് മണിക്കുമാണ്  കല്ല്യാണ വീട്ടിലെത്തിയത്.
     സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അബൂബക്കര്‍ നിലമ്പൂര്‍ ഏടക്കര സ്വദേശിയാണങ്കിലും ആസ്യാത്തയുടെ മൂത്ത മകളെ വിവാഹം കഴിച്ച ശേഷം വര്‍ഷങ്ങളോളമായി മോങ്ങത്ത് സ്ഥിരതാമസകാരനാണ്. തിരക്കുകള്‍കിടയിലും ഇരു മന്ത്രിമാരും ഒരു സാധാരണ പ്രവര്‍ത്തകന്റെ വീട്ടിലെത്തി വധുവിനെ അനുഗ്രഹിച്ചതില്‍ നാട്ടുകാരില്‍ മന്ത്രിമാരോട് മതിപ്പുളവാക്കി.

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Very good news, and these two ministers are very popular because of they loving poor people more than rich men,this is the success of behind it..Best wishes
and inspired others.And Extra Wishes the daughter of Asia,s Couples and relatives....

Post a Comment