ഒരുക്കം2011‌തുടക്കമായി


മോങ്ങം: മോങ്ങം എ എം യു പിസ്കൂളിലെ പഠന നിലവാരം മെച്ചപ്പെടുത്താനായി പി ടി എ കമ്മിറ്റി മുന്‍‌കൈയെടുത്ത് നടപ്പാക്കുന്ന അവധിക്കാല ക്ലാസ്സ് “ഒരുക്കം 2011“ പഞ്ചായത്ത് മെമ്പര്‍ ആമിന ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി ഹംസ അദ്ദ്യക്ഷത വഹിച്ചു.    വാര്‍ഡ് മെമ്പര്‍മാരായ ബി കുഞ്ഞുട്ടി, സി.കെ മുഹമ്മദ്, എം ടി എ പ്രസിഡന്റ് സ്വപ്ന തുടങ്ങിയവര്‍ സംസാരിച്ചു. ഉല്‍ഘാടന ദിവസം ഉമ്മര്‍ മാസ്റ്റര്‍ എടത്തനാട്ടുകര വിദ്ദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. സംഘാടക കമ്മിറ്റി ചെയര്‍മാന്‍ ബി ഉസ്മാന്‍ സ്വാഗതവും പി.ടി.എ വൈസ് പ്രസിഡന്റ് കെ എം ശാകിര്‍ നന്ദിയും പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment