ഒരുക്കം2011‌വിജയകരമായി സമാപിച്ചു

     മോങ്ങം: വിദ്ധ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി മോങ്ങം എ.എം.യു.പി.സ്കൂളില്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ അവധികാല കോച്ചിങ്ങ് ക്യാമ്പ് “ഒരുക്കം 2011” വിജയകരമായി സമാപിച്ചു. ആഗസ്ത് മൂന്നു മുതല്‍ ഇരുപത്തി ഏഴ് വരെ നീണ്ട് നിന്ന ക്യാമ്പില്‍ പഠനത്തില്‍ താരതമ്യേനെ പിന്നോക്കം നില്‍ക്കുന്ന 150 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്.
       രാവിലെ 9.30 മുതല്‍ 11.30 വരെ നടത്തിയ ക്ലാസുകളില്‍ വിദഗ്തരായ പരിശീലകര്‍ക്ക് പുറമെ മോങ്ങത്തെ വിവിധ സംഘടനകളില്‍ നിന്നുള്ള അദ്ധ്യാപര്‍ സൌജന്യമായി ഈ ക്യാമ്പില്‍ ആദ്യാവസാനം സേവനം  ചെയ്തു. ഇത്തരം സ്പെഷല്‍ പരിശീലനം കുട്ടികള്‍ക്ക് ഏറെ ഗുണകരമാണെന്നും നന്നായി പഠിപ്പിക്കാനായെന്നും കുട്ടികള്‍ക്ക് അത് ഉള്‍ക്കൊള്ളാനായെന്നും അദ്ധ്യാപകരും, വിദ്ധ്യാര്‍ത്ഥികളുടെ പഠനത്തിലുള്ള പിന്നോക്കാവസ്ഥ പരിഹരിച്ചതായി രക്ഷിതാക്കളും അവലോകന യോഗത്തില്‍  അഭിപ്രായപെട്ടു. 
    സ്കൂളിന്റെ നാനോന്മുഖമായ ഉന്നമനം ലക്ഷ്യം വെച്ച് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പി.ടി.എ മുന്നിട്ടിറങ്ങിയ ഈ പദ്ധതി വിജയിപ്പിക്കുന്നതിന് മോങ്ങത്തെ വിവിധ സംഘടനകള്‍ എല്ലാ പിന്തുണയും നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടികള്‍ക്കാവിശ്യമുള്ള നോട്ട് ബുക്കുകളും പേനയും കൊണ്ടോട്ടിയിലെ ഒരു സ്ഥാപനം പേനയും നല്‍കി പദ്ധതിയുമായി സഹകരിച്ചു.
     ക്യാമ്പില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സ്വാതന്ത്ര ദിന ക്വിസ് മത്സരത്തില്‍ വിജയികളായവര്‍ക്ക് എച്ച്.എം.ഇന്‍ ചാര്‍ജ് ബീരാകുട്ടി മാസ്റ്റര്‍ സമ്മാന വിതരണം ചെയ്തു. സമാപന പരിപാടി എച്ച്.എം വത്സല ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ചു. പെരിന്തല്‍മണ്ണ ഗവ: കോളേജ് അദ്ധ്യാപകന്‍ അമീര്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതേകം ക്ലാസെടുത്തു. പി.ടി.എ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറമ്മല്‍, വിപിന്‍ മാസ്റ്റര്‍, എം.ടി.എ പ്രസിഡന്റ് സ്വപ്‌ന, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കണ്‍‌വീനര്‍ ഉസ്മാന്‍ ബങ്കാളത്ത് സ്വാഗതവും സജ്ന ടീച്ചര്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment