അന്‍‌വാറുല്‍ ഇസ്ലാമിന്റെ സേവനം ശ്ലാഘനീയം: മന്ത്രി അബ്ദു റബ്ബ്

   മോങ്ങം: അരനൂറ്റാണ്ട് കാലമായി സ്ത്രീ വിദ്ധ്യാഭ്യാസ മേഖലയില്‍ സമാനതകളില്ലാത്ത സേവനങ്ങളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സംസ്ഥാന വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അഭിപ്രായപ്പെട്ടു. മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം അറബിക് കോളേജില്‍ ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ - റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീ വിദ്ധ്യാഭ്യാസ രംഗത്ത് ഒരു നാഴികക്കല്ലാണ് ഈ സ്ഥാപനമെന്നും അയ്യായിരത്തോളം ബിരുതദാരികളായ ഈ സ്ഥാപനത്തിന്റെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികള്‍ മത, രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളില്‍ നിസ്തുലമായ സേവനം അര്‍പ്പിച്ചൂകൊണ്ടിരിക്കുകയാണെന്നും അബ്ദു റബ്ബ് പറഞ്ഞു. റാങ്ക് ജേതാക്കള്‍ക്കുള്ള കെ.ജെ.യു അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു.
     കേരള ജംഹിയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ടി.കെ മുഹ്യുദ്ദീന്‍ ഉമരി അദ്ധ്യക്ഷത വഹിച്ചു. കെ.എന്‍ . എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി പരിപാടി ഉല്‍ഘാടനം ചെയ്തു. സ്റ്റുഡന്‍സ് യൂണിയന്‍ അവാര്‍ഡ് കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എയും കമ്പ്യൂട്ടര്‍ ലാബ് ഉല്‍ഘാടനം പി. ഉബൈദുള്ള എം.എല്‍.എയും ഹോസ്റ്റല്‍ ന്യൂ ബ്ലോക്ക് കെ.എന്‍ .എം ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍ഖാദര്‍ മൊലവിയും സ്റ്റാഫ് കൌണ്‍സില്‍ അവാര്‍ഡ് എം. മുഹമ്മദ് മദനിയും പൂര്‍വ്വ വിദ്ധ്യാര്‍ത്ഥി സംഘമം പി.കെ അഹമ്മദലി മദനിയും ലൈബ്രറി വികസന ഫണ്ട് പി.ടി.എ പ്രസിഡന്റ് എന്‍ .കെ ത്വാഹ എറണാംകുളവും നിര്‍വഹിച്ചു. കോളേജ് കറണ്‍സ്പോണ്‍സ് പി.സി.ഇബ്രാഹിം മൌലവി, പി.പി.മുഹമ്മദ് മദനി, പ്രിന്‍സിപ്പല്‍ പ്രഫസര്‍ പി.ആമിന, വി.പി ത്രിമൂദി, പ്രഫസര്‍ കെ.പി.സഹദ്, സല്‍‌മ‌അന്‍‌വ്വാരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment