അംഗണവാടി സെക്റ്റര്‍ മീറ്റും : ടീച്ചര്‍ക്ക് യാത്രയപ്പും

      മോങ്ങം: പൂകോട്ടൂര്‍ ഗ്രമപഞ്ചായത്തിലെ  അംഗണവാടികളുടെ  ഓഗസ്ത് മാസത്തിലെ സെക്റ്റര്‍ മീറ്റിംഗ് കൂനേങ്ങലില്‍  വെച്ച് നടന്നു. പഞ്ചായത്തിലെ 37‌അംഗണവാടികളിലെ ടീച്ചര്‍മാരും സമീപവാസികളും പൂക്കോട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റെറിലെ നഴ്സുമാരും  യോഗത്തില്‍ പങ്കെടുത്തു.മാങ്കുളങ്ങര ഫാത്തിമ കുട്ടി യോഗം ഉല്‍ഘാടനം ചെയ്തു. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ അംഗണവാടികളുടെ സൂപ്പര്‍ വൈസര്‍ വിജയകുമാരി ടീച്ചര്‍ യോഗം നിയന്ത്രിച്ചു. സര്‍ക്കാര്‍ജോലി ലഭിച്ച് പോവുന്ന വെള്ളുവമ്പ്രം ഈസ്റ്റ് അംഗല വാടിയിലെ ആയിഷ ടീച്ചര്‍ക്ക് യോഗത്തില്‍ യാത്രയപ്പും നല്‍കി.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment