സി കെ മുഹമ്മദ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

         മോങ്ങം:മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ ആറാം വാര്‍ഡ് മെമ്പറുമായ മുസ്ലിം ലീഗ് നേതാവ് സി കെ മുഹമ്മദിനെ  ഗുണ്ടാ സ്റ്റയിലില്‍ തട്ടി കൊണ്ടുപോവാന്‍ പോലീസ് നടത്തിയ ശ്രമത്തിനെതിരെ സി കെ മുഹമ്മദ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്റ്റര്‍ പ്രേമാനന്ദന്‍ ഉള്‍പ്പടെയുള്ള പോലീസ്ക്കാര്‍ക്കെതിരെയാണ് പരാതി. ഒരു ക്വാളിസ് കാറിലും  സാന്റോ കാറിലുമായി ക്വട്ടേഷന്‍ സംഘത്തോടൊപ്പമെത്തിയ പോലീസ്  മോങ്ങം അങ്ങാടിയില്‍ വെച്ച് സികെ മുഹമ്മദിനെ ബലമായി വാഹനത്തില്‍ കയറ്റുകയായിരുന്നു. പിന്നീട്  എ എസ് ഐ ആണെന്ന് പറഞ്ഞ ഒരു പോലീസ്കാരന്‍ ടവ്വല്‍ കൊണ്ട് കഴുത്തില്‍ മുറുക്കി പിന്നിലേക്ക് വലിച്ച ശേഷം കയ്യില്‍ വിലങ്ങ് വെച്ചൂ പിന്നീട് എല്ലാവരും ചേര്‍ന്ന് മര്‍ദ്ദിച്ചു, സബ് ഇന്‍സ്പെക്റ്റ അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ചതായും പരാതിയില്‍ പരയുന്നു.
     സി കെ മുഹമ്മദിന്റെ കൈവശം ഉണ്ടായിരുന്ന മൊബൈല്‍ ഫോണും,പണവും കോടതിയില്‍ കൊടുക്കാമെന്ന് പറഞ്ഞ് പോലീസ് എടുത്തതായും പരാതിയിലുണ്ട്. സി.കെ മുഹമ്മദ് നല്‍കിയ പരാതിയിന്‍‌മേല്‍ അന്നു തന്നെ കൊണ്ടോട്ടി പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും നിയമപരമായി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. മറ്റൊരു സ്റ്റേഷന്‍ പരിതിയില്‍ വെച്ച് ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാണിക്കാത്ത പോലീസ് തികച്ചും ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്ന് പരക്കെ ആക്ഷേപം ഉണ്ട്. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This is too late...there is chance for enquire about late complaint application???, be care ful

Post a Comment