തൊടുപുഴ ഹമീദ്ക്ക നിര്യാതനായി

  കോഴിക്കോട്: മോങ്ങത്തെ ആദ്യകാല വാഹന ബ്രോക്കറും ദീര്‍ഘകാലം മോങ്ങത്ത് സ്ഥിരതാമസക്കാരനുമായിരുന്ന അബ്ദുള്‍ ഹമീദ് എന്ന തൊടുപുഴ ഹമീദ്ക്ക (67) നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് കോഴിക്കോട് മാങ്കാവ് ആഴ്ച്ച വട്ടത്തുള്ള വീട്ടില്‍ വെച്ച് ഹൃദയാഘാതം മൂലമാണ് മരണപെട്ടത്. 
    1976 മുതല്‍ മോങ്ങവുമായി കച്ചവട ബന്ധം പുലര്‍ത്തിയിരുന്ന  ഇടുക്കി ജില്ലയിലെ തോടുപുഴ സ്വദേശിയായ ഹമീദ്ക്ക കുടുംബ സമേതം 1980 മുതല്‍ 91 വരെ മോങ്ങത്ത് സ്ഥിര താമസക്കാരായിരുന്നു. അക്കാലഘട്ടങ്ങളിലെ മോങ്ങത്തെ പ്രധാന വാഹന ബ്രോക്കര്‍മാരില്‍ ഒരാളായിരുന്ന അദ്ധേഹം.  മിസ്‌രിയുമ്മയാണ് ഭാര്യ. മോങ്ങത്തെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവ സാനിദ്ധ്യമായിരുന്ന തൊടുപുഴ അബ്ബാസ് മൂത്തമകനാണ്. കൂടാതെ നജ്മ, പാത്തു ബീവി, മാഹിന്‍ , സഫാ മര്‍വ്വ, അലി, ഷൈമ, ഷാനവാസ് എന്നിവര്‍ മക്കളാണ്. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കോഴിക്കോട് മാങ്കാവ് കണ്ണം പറമ്പ് കബര്‍സ്ഥാനില്‍ മയ്യിത്ത് കബറടക്കി.
 (മരണ വിവരം ലഭിച്ചയുടനെ തന്നെ ഈ വാര്‍ത്ത “എന്റെ മോങ്ങം” ഫ്ലാഷ് ന്യൂസാക്കി നല്‍കിയിരുന്നുവെങ്കിലും ഫോട്ടോ ലഭിക്കാന്‍ വൈകിയതിനാലാണ് വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ താമസിച്ചത്)

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

This comment has been removed by the author.
This comment has been removed by the author.

വൈകിയലും പ്രസിദ്ധീകരിച്ച്, അത് മതി.
അദ്ദേഹത്തിന് സ്വര്‍ഗ്ഗ ജീവിധം കൊടുക്കുമാരവട്ടെ ആമീന്‍

Post a Comment