ലണ്ടന്‍ കലാപത്തിനു സാക്ഷിയായി ഒരു മോങ്ങത്തുകാരനും

        ലണ്ടനില്‍ കലാപം പടരുമ്പോള്‍ അതിനു സാക്ഷിയായി ഒരു മോങ്ങത്തുകാരനും. മോങ്ങത്ത് പലചരക്ക് മൊത്തകച്ചവടക്കാരനായ ചെരിക്കകാട് ചുണ്ടക്കാടന്‍ സൈതലവി എന്ന കുഞ്ഞാന്റെ മൂത്തമകനായ നുസുറുല്‍ ഹഖാണ് ഇപ്പോള്‍ ലണ്ടനില്‍ ഉള്ള ഏക മോങ്ങത്തുകാരന്‍ . ഈസ്റ്റ് ലണ്ടനിലെ ലൊണ്‍സണ്‍ സ്കൂള്‍ ഓഫ് കോമേഴ്സിലെ രണ്ടാം വര്‍ഷ ബി.ബി.എം വിദ്ധ്യാര്‍ത്ഥിയായ നുസ്‌റുല്‍ ഹഖ് “എന്റെ മോങ്ങം ന്യൂസ് ബോക്സിന്റെ“ ലണ്ടന്‍ പ്രതിനിധികൂടിയാണ്. തങ്ങളുടെ താമസ സ്ഥലത്തിനടുത്തൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ കലാപവും കൊള്ളയും കൊള്ളിവെപ്പും നടന്നു വെങ്കിലും ഞങ്ങളെല്ലാം സുരക്ഷിതരാണെന്ന് നുസുറുല്‍ ഹഖ് പറഞ്ഞു. എന്റെ മോങ്ങം അസോസൊയേറ്റ് എഡിറ്റര്‍ ഉമര്‍ കൂനേങ്ങലുമായി നടത്തിയ ഓണ്‍ ലൈന്‍ അഭിമുഖത്തിലാണ് നുസ്‌റു കലാപ വിവരങ്ങള്‍ പങ്ക് വെച്ചത്. 
        നാല് ദിവസം മുമ്പ് പോലീസ് നടപടിയില്‍ ഗുണ്ടാ നേതാവ് കൊല്ലപെട്ടതിനെ തുടര്‍ന്നാണ് ലണ്ടന്‍ നഗരത്തെ പിടിച്ചുലച്ച കലാപം തുടഞ്ഞിയത്. പതിനെട്ട് വയസ്സിനു താഴെയുള്ള യുവാക്കളുടെ ചെറു ഗ്രൂപ്പുകളാ‍യി തിരിഞ്ഞായിരുന്നു കലാപകാരികള്‍ അക്രമം അഴിച്ച് വിട്ടത്. അപ്രതീക്ഷിതമായുണ്ടായ കലാപം അടിച്ചമര്‍ത്തുന്നതില്‍ പോലീസ് ആദ്യ ഘട്ടത്തില്‍ പരാജയപെട്ടങ്കിലും സ്തിഥിഗതികള്‍ ശാന്തമായി വരുന്നതായി നുസ്‌റു പറഞ്ഞു. കലാപകാരികള്‍ ബാങ്കുകള്‍ ഷോപ്പുകള്‍ കമ്പനികള്‍ എന്നിവ കൊള്ളയടിക്കുകയാണെന്നും വെക്തികള്‍ക്ക് നേരെ ഒറ്റപെട്ട അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ടെന്നും എന്നാല്‍ ഞാനും കൂട്ടുകാരും മുടങ്ങാതെ ക്ലാസില്‍ പോകുന്നുണ്ടെന്നും നുസ്‌റു പറഞ്ഞു. സംഘര്‍ഷാവസ്ഥ പരിഗണിച്ച് വൈകുന്നേരം നാല് മണിക്ക് ക്ലാസ് അവസാനിക്കുമെന്നും രാത്രി ഷിഫ്റ്റിലെ ക്ലാസ് തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും നുസ്‌റു പറഞ്ഞു. ഇവിടത്തെ കലാപ വാര്‍ത്ത അറിഞ്ഞ ഉടനെ തന്നെ പെട്ടന്ന് നാട്ടിലേക്ക് തിരിക്കാന്‍ വീട്ടുകാര്‍ ആവിശ്യപെട്ടിട്ടുണ്ടെന്നും എന്നാല്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണെന്നതിനാല്‍ ഇപ്പോള്‍ അക്കാര്യം പരിഗണനയിലില്ലെന്നും നുസ്‌റു പറഞ്ഞു. 
    മോങ്ങത്തുകാരായി വേറെ ആരും ലണ്ടനില്‍ ഇപ്പോഴില്ലങ്കിലും അരിമ്പ്ര സ്വദേശികളായ മുഹ്സിനും റഫീഖും രണ്ടര കിലോമീറ്റര്‍ അടുത്തു ജോലി ചെയ്യുന്നുണ്ടെന്നും അവരാണ് ഇവിടത്തെ നാട്ടുകാരെന്നും നുസ്‌റുല്‍ ഹഖും സുഹൃത്തുക്കളും പറയുന്നു. മലപ്പുറം സ്വദേശികളായ സഹീര്‍, ഹബീബ്, ഷാനവാസ്, സാദിഖ് മമ്പാട് സ്വദേശിയായ അനീസ് എന്നി സുഹൃത്തുക്കളോടൊപ്പം നുസ്‌റുല്‍ ഹഖ് ഈസ്റ്റ് ലണ്ടനിലെ വാടകക്കെടുത്ത വീട്ടിലാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി താമസിക്കുന്നത്. അടുത്ത ക്രസ്തുമസ് അവധിയില്‍ നാട്ടില്‍ പോകാനുള്ള പരിപാടിയിലാണ് ഈ മലപ്പുറം ചുണ കുട്ടികള്‍.  

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment