മോങ്ങം സഹകരണ റംസാന്‍ ഓണം റംസാന്‍ വിപണി തുറന്നു

മോങ്ങം: ഓണം, റംസാന്‍ പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ചെരിക്കകാട് അംഗണവാടിക്ക് സമീപം സഹകരണ വിപണന സ്റ്റോര്‍ ആരംഭിച്ചു. മൊറയൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി കെ മുഹമ്മദ് ആദ്യ വില്പന ഉല്‍ഘാടനം ചെയ്തു. അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കൊല്ലടിക ഉണ്ണ്യാലിഹാജി അദ്ദ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആഫിയ, അര്‍ബന്‍ ബാങ്ക് അറ്റന്റെര്‍ പരമേശ്വരന്‍ , കെ അബ്ദു റ‌ഹ്‌മാന്‍ (ദര്‍ശന ക്ലബ്ബ്),പി.പി.ഉമ്മര്‍ഹാജി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
      അരി, പരിപ്പ്, മുളക്, മല്ലി തുടങ്ങി മിക്ക നിത്യ ഉപയോഗ സാധനങ്ങളും സ്റ്റോറില്‍ ലഭ്യമാണ്. നല്ല വിലക്കുറവ് അനുഭവപ്പെടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ഉല്‍ഘാടന ദിവസം തന്നെ നല്ല കച്ചവടം നടന്നതായി ബന്ധപെട്ടവര്‍ അറിയിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment