കുടുംബ ഛിദ്രതക്ക് കാരണം ധാര്‍മികതയുടെ അഭാവം: റഫീഖ് അഹ്‌സനി ചേളാരി

     മോങ്ങം: പ്രവാചകന്മാരുടേയും മഹാന്മാരായ മുന്‍‌ഗാമിഗളുടേയും കുടുംബജീവിതം മുസ്ലിം ഉമ്മത്തിന്‍ മാതൃകയാണെന്നും ആ‍ മഹനീയ മാതൃകയാണ് നാം ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്നും റഫീഖ് അഹ്‌സനി ചേളാരി പ്രസ്ഥാവിച്ചു. മോങ്ങം ഉമ്മുല്‍ഖുറാ മസ്ജിദില്‍ ദ‌അവാ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റമളാന്‍ പഠന ക്ലാസിന്റെ പത്താം ദിവസമായ ഇന്നലെ “ഇസ്ലാമിക കുടുംബം” എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
       പരസ്പരമുള്ള വിശ്വാസവും സഹകരണവുമാണ് കുടുംബ ഭദ്രതയുടെ ആണിക്കല്ല്. ഭര്‍ത്താവിന് ഭാര്യയിലോ ഭാര്യക്ക് ഭര്‍ത്താവിലോ  വിശ്വാസമില്ലെങ്കില്‍ ആ കുടുംബ ജീവിതം പൂര്‍ണ്ണതയിലെത്തുകയില്ല. മത പഠനത്തിന്റെ അഭാവം മറ്റ് രംഗങ്ങളിലെ പോലെ കുടുംബജീവിതത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സമീപകാലത്തെ ഒളിച്ചോട്ടങ്ങളും തട്ടികൊണ്ട് പോവലുമൊക്കെ മതത്തെ അറിയാതെ ഭൌതികതയെ വാരിപ്പുണര്‍ന്നതിന്റെ പരിണിത ഫലമാണെന്ന്  ഉദാഹരണ സഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി.
       തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇബ്രാഹിം സഖാഫി കോട്ടൂര്‍(ഹൃദ് രോഗത്തിന്റെ പഞ്ച ചികിത്സ, ഭൂമികുലുക്കം) മസൂദ് സഖാഫി ഗൂഡല്ലൂര്‍(മ‌അശറ,സ്വിറാത്ത്,സ്വര്‍ഗ്ഗം,നരകം) എന്നിവര്‍ പ്രഭാഷണം നടത്തും. റമദാന്‍ 26‌ന് സയ്യിദ് ഹബീബ് കോയ ബുഖാരി  നേതൃത്വം നല്‍കുന്ന പ്രാര്‍ഥനാസംഗമത്തോടെ പരിപാടികള്‍ക്ക് സമാപനമാവും.മഹല്ലിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനാര്‍ഹമായ ക്ലാസ്സില്‍ പങ്കെടുക്കാന്‍ വളരെ ആവേശത്തോടെയാണ് സ്ത്രീകളടക്കം എത്തികൊണ്ടിരിക്കുന്നത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment