മോങ്ങത്ത് വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

              മോങ്ങം: ഭാരതത്തിന്റെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം മോങ്ങത്ത് വിപുലമായി ആഘോഷിച്ചു. മോങ്ങത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാംസ്കാരിക സംഘടനകളും മത സംഘടനകളും വിവിധ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലും രാവിലെ തന്നെ ദേശീയ പതാക ഉയര്‍ത്തി സ്വാന്ത്രദിന സന്ദേശം വിളിച്ചറിയിച്ചു. മോങ്ങം അന്‍‌വാറും ഇസ്ലാം വനിതാ അറബിക് കോളേജില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സി.കെ.ആമിന മുഹമ്മദലിയും, എ.എം.യു.പി സ്കൂളില്‍ ഹെഡ് മിസ്ട്രസ് വത്സല ടീച്ചറും, തടപറമ്പ് ഉമ്മുല്‍ ഖുറാ ഹെയര്‍ സെകന്റെറി സ്കൂളില്‍ പ്രിന്‍സിപ്പള്‍ കുട്ടിരായിന്‍ മാഷും, ലിറ്റില്‍ ഇന്ത്യാ പബ്ലിക്ക് സ്കൂളില്‍ പ്രിന്‍സിപ്പാള്‍ വി.വി.എ.ശുക്കൂറും ദേശീയ പതാകയുയര്‍ത്തി. 
               മോങ്ങം ചെരിക്കകാട് അംഗനവാടിയില്‍ മോങ്ങം അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് കെ ഉണ്ണ്യാലി ഹാജിയും, കൂനേങ്ങല്‍ അംഗനവാടിയില്‍ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷമീന സാദിഖലിയും, ദര്‍ശന ക്ലബ്ബില്‍ പ്രസിഡന്റ് റഷീദും, വിസ്മയ ക്ലബ്ബില്‍ പ്രസിഡന്റ് അനീസ് ബാബുവും, വിന്‍‌വേ ക്ലബ്ബില്‍ പ്രസിഡന്റ് വെണ്ണക്കോടന്‍ ഇബ്രാഹിം മാസ്റ്ററും പതാക ഉയര്‍ത്തി സ്വാന്ത്ര്യ ദിന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മോങ്ങത്തെ വിവിധ മത സംഘടനകളും സര്‍ക്കാര്‍ സ്ഥാപനങ്ങളായ പോസ്റ്റോഫീസ്, ഇലക്ട്രിസിറ്റി ഓഫീസ്, സബ് റജിസ്റ്റാര്‍ ഓഫീസ് കെ.എസ്.എഫ്.ഇ തുടങ്ങിയവയിലെല്ലാം ഓഫീസുകള്‍ക്കു മുന്നില്‍ പതാക ഉയര്‍ത്തിയിരുന്നു. 
       റമദാന്‍ ആയതിനാല്‍ മിഠായി, പായസവിതരങ്ങളൊക്കെ കുറവായതിനാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലുള്ള കുട്ടികളുടെ സാനിദ്ധ്യവും വര്‍ണ്ണശഭളതയും പൊതുവെ കുറവായിരുന്നു. ചിലയിടങ്ങളില്‍ മിഠായിക്ക് പകരം കുട്ടികള്‍ക്ക് പേന നല്‍കിയപ്പോള്‍ വിസ്മയ ക്ലബ്ബ് സമൂഹ നോമ്പ് തുറയൊരുക്കിയാണ് സ്വാന്ത്ര്യ ദിനത്തിനു വിടപറഞ്ഞത്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment