മൊറയൂര്‍,പൂക്കോട്ടൂര്‍ ഗ്രമപഞ്ചായത്തുകളില്‍ ആട് ഗ്രാമം പദ്ദതി നടപ്പാക്കുന്നു

    മോങ്ങം: മൊറയൂര്‍ പൂക്കോട്ടൂര്‍ ഗ്രമപഞ്ചായത്തുകളില്‍ ആട് ഗ്രാമം പദ്ദതി നടപ്പാക്കുന്നു.ഗ്രാമം ഗ്രാമീണ ജനതയില്‍ കുടുംബ വരുമാനം വര്‍ദിപ്പിക്കുന്നതിനും ദാരിദ്ര്യ നിര്‍മാര്‍ജനവും ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേനെ കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന അജ ഗ്രാമ പദ്ധതിക്കായി സംസ്ഥാനത്തെ 28‌പഞ്ചായത്തുകളെയാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തത്. 
   സി ഡി എസിന്റെ നേതൃത്വത്തില്‍ ആ‍ട് വളര്‍ത്താന്‍ താല്പര്യമുള്ള പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്ക് നാല് ദിവസത്തെ പ്രത്യേക പരിശീലനവും ഒരു ദിവസത്തെ ഫീല്‍ഡ് സന്ദര്‍ശനവും നല്‍കിയാണ് പദ്ദതിക്ക് ഉപഭോക്താക്കളെ സജ്ജമാ‍കുന്നത്.ഉപഭോക്താക്കളെ  അഞ്ചംഗങ്ങളുള്ള യൂനിറ്റാക്കി തിരിച്ച് ,ഓരോ അംഗത്തിനും അഞ്ച് വീതം ആട് വാങ്ങാനും കൂട് നിര്‍മിക്കനുമായി കണക്കാക്കിയ ഇരുപതിനായിരം രൂപയുടെ പകുതി സര്‍ക്കാ‍ര്‍ നല്‍കും,ബാക്കി തുക ബാങ്ക് വായ്പയായി നല്‍കും.പദ്ദതിയുടെ ഭാഗമായി ആട് വിപണനത്തിനായി വിപണന ഗ്രൂപും,തീറ്റപുല്ല് കൃഷി ചെയ്യുന്ന ഒരു ഗ്രൂപും കുടുംബശ്രീ സി ഡി എസ്  മുഖേനെ രൂപീകരിക്കും.
    തൃശൂരില്‍ നടന്ന സംസ്ഥാന പരിശീലന ക്ലാസില്‍ മൊറയൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് വി പി അബൂബക്കര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി മാളുമ്മ, സി ഡി എസ് പ്രസിഡന്റ് പി ഫാത്തിമ്മ, വെറ്റിനറി ഡോക്ടര്‍ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ദതിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന്നായി ഇരു പഞ്ചായത്തുകളിലും പഞ്ചായത്ത് ബോര്‍ഡിന്റേയും സി ഡി എസിന്റേയും സംയുക്തയോഗം ചേരുന്നുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment