മോങ്ങത്ത് ബദര്‍ ദിനം ആചരിച്ചു

         മോങ്ങം: ഇസ്ലാമിക ചരിത്രത്തിലെ ത്യാഗ സ്മരണ പുതുക്കി മോങ്ങത്ത് ബദര്‍ ദിനം ആചരിച്ചു. റമളാന്‍ പതിനേഴായ ഇന്നലെ പള്ളികളില്‍ ബദര്‍ ശുഹദാക്കളുടെ അനുസ്മരണ പ്രഭാഷണങ്ങളും, അസര്‍ നിസ്കാരത്തിന് ശേഷം മൌലിദ് പാരായണവും വിപുലമായ അന്നദാനവും നടന്നു. മഹല്ല് വലിയ ജുമുഅത്ത് പള്ളിയില്‍ ഖാളി അഹമ്മദ് കുട്ടി ബാഖവിയും ഉമ്മുല്‍ ഖുറാ മസ്ജിദില്‍ മുദരിസ് ഇബ്രാഹീം സഖാഫി കോട്ടൂരും നേതൃത്വം നല്‍കി. ജാതി മത ഭേതമന്നെ നിരവധി പേര്‍ അന്നദാനം സ്വീകരിക്കാന്‍ എത്തിയിരുന്നു. നേര്‍ച്ചയായി കിട്ടിയ സാധനങ്ങള്‍ വന്‍ വിലക്കാണ് വിശ്വാസികള്‍ ലേലം സ്വീകരിച്ചത്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment