മോങ്ങത്ത് മുസ്ലിം ലീഗ് ഗ്രൂപ്പിസം: മുഹമ്മദലി മാസ്റ്റര്‍ക്ക് ഷോക്കോസ് നോട്ടീസ്


     മോങ്ങം: ചെറിയ ഇടവേളക്ക് ശേഷം മോങ്ങത്ത് മുസ്ലിം ലീഗില്‍ ഗ്രൂപ്പിസത്തിന്റെ അസ്വാരസ്യങ്ങള്‍ വീണ്ടും തലപൊക്കി തുടങ്ങി. ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ച് ജോയിന്റ് സെക്രടറിയും ഏഴാം വാര്‍ഡ് മെമ്പറുടെ ഭര്‍ത്താവുമായ സി.കെ.മുഹമ്മദലി മാസ്റ്റര്‍ക്കാണ് ടൌണ്‍ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്‍റ് പി.കെ.കുഞ്ഞിമുഹമ്മദും സെക്രടറി സലീം മാസ്റ്ററും സംയുക്തമായി ഒപ്പുവെച്ച് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
    മൊറയൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കേണ്ടതില്ലെ മോങ്ങം ടൌണ്‍ മുസ്ലിം ലീഗ് യൂത്ത് ലീഗ് എം.എസ്.എഫ് കമ്മിറ്റികളുടെ ഔദ്യോഗിക തീരുമാനത്തിനു വിരുദ്ധമായി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും സഹകരിച്ചു വെന്നാണ് വിശദീകരണ നോട്ടീസിലെ പ്രധാന ആരോപണം. ഏഴാം വാര്‍ഡില്‍ ഇപ്പോള്‍ നടക്കുന്ന പല പരിപാടികളിലും ആ വാര്‍ഡിലെ മുന്‍ മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ സി.കെ.മുഹമ്മദിനെ സഹകരിപ്പിക്കാതിരിക്കുന്നതും പെട്ടന്നുള്ള വിശദീകരണം തേടലിന് കാരണമായി കരുതുന്നുണ്ട്.
      മോങ്ങത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനമായ മുസ്ലിം ലീഗില്‍ കുറച്ച് കാലങ്ങളായി തുടരുന്ന് ഗ്രൂപ്പ് കളികള്‍ തല്‍കാലം കെട്ടടങ്ങി ശാന്തമായ സമാന്തരപ്രവര്‍ത്തനങ്ങളുമായി ടൌണ്‍ കമ്മിറ്റിയും പഞ്ചായത്ത് കമ്മിറ്റിയും മുന്നോട്ട് പോകുന്നതിനിടെ വീണ്ടും ഗ്രൂപ്പിസത്തിന്റെ അപസ്വരങ്ങള്‍ ഉയര്‍ന്ന് തുടങ്ങുന്നത് മോങ്ങത്തെ സാധാരണ മുസ്ലിം ലീഗ് പ്രവര്‍ത്തകരില്‍ അസ്വസ്തഥ പടര്‍ത്തുന്നുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment