ഇന്ന് ഇരുപത്തി ഏഴാം രാവ്... ലൈലത്തുര്‍ പ്രതീക്ഷിച്ച് വിശ്വാസികള്‍

       മോങ്ങം: പരിശുദ്ധ റംസാനിന്റെ ഇരുപത്തി ആറാം ദിനമായ ഇന്ന് നോമ്പ് തുറക്കുന്നതോടെ ലൈലത്തുല്‍ ഖദ്‌ര്‍ പ്രതീക്ഷിച്ച് വിശ്വാസികള്‍ ഭക്തിയിലും പ്രാര്‍ത്തനയിലും രാത്രിയെ പകലാക്കി മാറ്റും. ആയിരം മാസത്തേക്കാള്‍ ശ്രേഷ്‌ടമായ രാവെന്ന് പരിശുദ്ധ ഖുര്‍‌ആനിലൂടെ അറിയിക്കപെട്ട രാവ് റമദാനിന്റെ അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളിലാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇരുപത്തി ഏഴാം രാവിന് ലൈലത്തുല്‍ ഖദ്‌റിനുള്ള സാധ്യത കൂടുതലാണെന്ന ചില പണ്ഡിതാഭിപ്രായം മുറുകെ പിടിച്ച് വിശ്വാസികള്‍ ഈ ദിനത്തിന് കൂടുതല്‍ ശ്രേഷ്‌ടത കണക്കാന്നുണ്ട്. 
     ഇരുപത്തി ഏഴാം രാവിനെ വരവേല്‍ക്കാന്‍ മോങ്ങത്തെ പള്ളികളും മുസ്ലിം വീടുകളും സജ്ജമായി കഴിഞ്ഞു. മോങ്ങം വലിയ ജുമുഅത്ത് പള്ളിയില്‍ മഹല്ല് ഖാസി അഹമ്മദ് കുട്ടി ബാഖവി നേതൃത്വം നല്‍കി ഏതാണ്ട് ഒരു മാസമായി തുടരുന്ന റംസാന്‍ പഠന ക്ലാസ് ഇന്ന്‍ ജുമുഅ നമസ്കാരാനന്തരം നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സോടെടെ സമാപനം കുറിക്കും. മോങ്ങം ഉമ്മുല്‍ ഖുറാ ജുമാ മ്സ്ജിദില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സംഗമത്തിനും നസ്വീഹത്ത് ക്ലാസിനും സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കും. 
     രാത്രിയിലും പ്രാര്‍ത്ഥനാ നിര്‍ബരമായ മനസ്സുമായി വിശ്വാസികള്‍ പള്ളിയില്‍ ഇഹ്ത്തിഖാഫില്‍ കഴിച്ച് കൂട്ടുന്നതിനാല്‍ പള്ളികളിലും ഖബര്‍ സിയാറത്ത് സൌകര്യത്തിനായി പള്ളിയുടെ ഖബര്‍സ്ഥാനിലും പ്രതേകം പ്രകാശപൂരിതമാക്കും.അര്‍ദ്ധരാത്രി നടക്കുന്ന തസ്ബീഹ് നിസ്കാരത്തിലും പ്രതേക പ്രാര്‍ത്ഥനയിലും പങ്കെടുക്കാനുള്ള മാനസിക ഉന്മേഷത്തിലാണ് വിശ്വാസികള്‍. പ്രാര്‍ത്ഥനയും വിശുദ്ധ ഖുര്‍‌ആന്‍ പാരായണവുമായി വിടുകളും ഇന്നത്തെ രാത്രിയില്‍ ഉണര്‍ന്നിരിക്കുമ്പോള്‍ ഈ ദിനത്തിന്റെ പുണ്ണ്യം പ്രതീക്ഷിച്ച് വീടുകളില്‍ നെയ്യപ്പം കലത്തപ്പം പോലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കുകയും ചെയ്യും. വലിയ ജുമുഅത്ത് പള്ളിയില്‍ പള്ളിയിലെ മുഅദ്ധിനും ഖബര്‍ വെട്ടുകാരനും വിശ്വാസികള്‍ വീട്ടില്‍ നിന്ന് പലഹാരം കൊണ്ട് വന്ന് സമ്മാനിക്കല്‍ പരമ്പരാഗതമായി മുടങ്ങാതെ ചെയ്ത് വരുന്ന ചടങ്ങാണ്. 
    ഈ ദിവസത്തിന്റെ മഹത്വം പ്രതീക്ഷിച്ച് സമ്പന്നര്‍ സക്കാത്ത് വിതരണത്തിനും മറ്റ് ദാന ധര്‍മങ്ങളും ഇരുപത്തി ഏഴാം രാവിലാണ് കൂടുതലും ചെയ്യാറുള്ളത്. പാവപെട്ടവന്റെ അവകാശമായ സകാത്ത് അവകാശികള്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് വേണ്ടതെങ്കിലും വീട് വീടാന്തരം കയറി ഇറങ്ങി പരിസര നാടുകളിലുള്ള കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന ആള്‍ കൂട്ടങ്ങള്‍ വീടുകള്‍ തോറും കയറി ഇറങ്ങി ഭിക്ഷയാജിക്കുന്നത് പോലെ സഖാത്ത് ശേഖരിക്കുന്നത് മോങ്ങത്തെ എല്ലാ റംസാന്‍ ഇരുപത്തി ഏഴാം രാവിലെയും സ്ഥിരം കാഴ്ച്ചയാണ്. ഇത് നിരൂത്സാഹ പെടുത്തേണ്ടതും ആവിശ്യമായ ബോധവല്‍ക്കരണം നടത്തേണ്ടതുമാണ്. മോങ്ങം മസ്ജിദുല്‍ അമാനില്‍ സഖാത്ത് ശേഖരിച്ച് അര്‍ഹരായവര്‍ക്ക് എത്തിച്ച് കൊടുക്കുന്ന സംവിധാനം സുസജ്ജമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment